India`s polluted cities: ഇന്ത്യയിലെ ഈ നഗരങ്ങള്‍ ജനവാസത്തിന് ഒട്ടും അനുയോജ്യമല്ല, കാരണമിതാണ്...
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായ ചൈനയിൽ നിന്നുള്ള ഹോതാൻ നഗരത്തിന് ശേഷം രണ്ടാം സ്ഥാനത്താണ് ഉത്തർപ്രദേശിലെ ഗാസിയാബാദ്. ഇന്ത്യയിലെ ഏറ്റവും മലിനീകരണം നിറഞ്ഞ നഗരമായ ഗാസിയാബാദ്, മലിനമായ നഗരങ്ങളുടെ മുൻനിര ചാർട്ടുകളിൽ നിരന്തരം ഇടം പിടിയ്ക്കുകയാണ്. 2020 ലെ ശരാശരി PM 2.5 106.6 µg/m³ ആയിരുന്നു.
ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട രണ്ടാമത്തെ നഗരം ഉത്തർപ്രദേശിൽ നിന്നുതന്നെയുള്ള ള്ള ബുലന്ദ്‌ഷഹറാണ്. 2020 ലെ ശരാശരി PM 2.5 98.4µg/m³ ആയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മലിനമായ മൂന്നാമത്തെ നഗരം ബിസ്രാഖ് ജലാൽപൂർ ആണ്. ഗ്രേറ്റർ നോയിഡ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ബിസ്രാക്ക്. 2020 ലെ ശരാശരി PM 2.5 96µg/m³ ആയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ നാലാം സ്ഥാനത്താണ് മഹാരാഷ്ട്രയിലെ ഭിവണ്ടി. മുംബൈയിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്ക് താനെ നഗരത്തിന് 15 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭിവണ്ടി സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ചെറുകിട വ്യവസായത്തിന്‍റെയും ടെക്സ്റ്റൈൽ വ്യവസായത്തിന്‍റെയും ഉറവിടം ഭിവണ്ടിയാണ്. 2020 ലെ ശരാശരി PM 2.5, 95.5µg/m³ ആയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഉത്തർപ്രദേശിലെ നോയിഡ.
2020 ലെ ശരാശരി PM 2.5 94.3µg/m³ ആയിരുന്നു.