Onam 2023: ഇലയിലെ തലൈവർ...ഈ വിഭവങ്ങൾ ഇല്ലാതെന്ത് ‍ഓണ സദ്യ..!

Thu, 17 Aug 2023-5:50 pm,

സാമ്പാർ: വിവിധ പച്ചക്കറികൾ അരിഞ്ഞ് ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർ ആണ് സദ്യയിലെ പ്രധാനി. മലയാളികളുടെ ഈ ഇഷ്ട വിഭവം പല ജില്ലകളിലേക്കെത്തുമ്പോൾ പാചകരീതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നു. 

 

മോരു കറി: മോര് ഒഴിച്ച് പാകം ചെയ്യുന്ന ഈ തൊട്ടു കറിയിൽ കുമ്പളമോ വെള്ളരിയോ ആണ് സാധാരണയായി ചേർക്കാറ്. ഈ കറിയുടെ എല്ലാ രുചിയും ഇരിക്കുന്നത് അവസാനം ചേർക്കുന്ന വറവിൽ ആണ്. 

 

തോരൻ: കാബേജ് തോരനാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി സദ്യയിൽ ഇടം പിടിച്ചിരുന്നത്. പണ്ടു കാലങ്ങളിൽ പയറും, ചീരയും അങ്ങനെ തൊടിയിൽ കിട്ടുന്നവയെല്ലാം തോരന്റെ രൂപത്തിൽ എത്താറുണ്ട്. 

 

കൂട്ടുകറി: കറികളിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട കറിയാണ് കൂട്ടുകറി. കടലയും ചേനയും തേങ്ങയുമെല്ലാം ചേർത്തുണ്ടാക്കുന്ന ഈ വിഭവത്തിന് ഒരു പ്രത്യേക രുചിയാണ്. 

 

ഉപ്പേരി ശർക്കരവരട്ടി: സദ്യയിൽ ഒരു ഓരത്ത് ആദ്യം ഇടം പിടിക്കുന്ന ഇവ രണ്ടും സദ്യകളിലെ ഹൈലൈറ്റ് ആണ്. 

 

പുളി ഇഞ്ചി: വായിൽ കപ്പോലോടുന്ന രുചിയുള്ള  ഈ വിഭവത്തിൽ പ്രധാനമായും വേണ്ടത് പുളിയും ശർക്കരയുമാണ്. 

അവിയൽ: പല തരത്തിലുള്ള പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന അവിയൽ സദ്യയിൽ പ്രധാനിയാണ്. 

 

പച്ചടി: തൈര് ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവത്തിൽ പൊതുവേ വെള്ളരിക്ക ചേർത്താണ് ഉണ്ടാക്കാറ്. 

 

അടപ്രഥമൻ: ശർക്കരയും തേങ്ങാപ്പാലും  അരി അടയും ചേർത്തുണ്ടാക്കുന്ന ഈ പരമ്പരാഗത കേരള പായസത്തെ സദ്യയിലെ വിഐപി എന്ന് വിശേഷിപ്പിക്കാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link