Redmi Note 10S ബജറ്റ് സ്‍മാർട്ട്ഫോൺ മെയ് 13 ന് ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?
മെയ് 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന പരിപാടി പരിപാടി യൂട്യുബിലും കമ്പനിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ട്കളിലും സംപ്രേക്ഷണം ചെയ്യും.
Redmi Note 10S ന് 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. കൂടാതെ 5000 mAh ബാറ്ററി, 33 w ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
ക്വാഡ് റെയർ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫ്ഹോണിൽ ക്രമീകരിച്ചിട്ടുള്ളത്. 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
3 സ്റ്റോറേജ് വാരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 6ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്.