Surya Gochar 2023: സൂര്യൻ കുംഭ രാശിയിൽ; മാർച്ച് 15 വരെ ഈ രാശിക്കാർക്ക് ധനവർഷം!
ഫെബ്രുവരി 13 ന് സൂര്യൻ മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ പല രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ കാണപ്പെടും. എന്നാൽ ഈ 3 രാശിക്കാക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
കന്നി (Virgo): ജ്യോതിഷമനുസരിച്ച് സൂര്യന്റെ രാശിമാറ്റത്തിന്റെ ശുഭഫലം പല രാശിക്കാർക്കും ലഭിക്കും. അവരിൽ കന്നി രാശിക്കാരും ഉൾപ്പെടുന്നു. ഈ സമയത്ത് ഇവർക്ക് ബഹുമാനത്തിലും ആദരവിലും വർദ്ധനവുണ്ടാകും. എതിരാളികളെ ബുദ്ധിപൂർവം നിയന്ത്രിക്കാൻ സാധിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.
ധനു (sagittarius): ജ്യോതിഷ പ്രകാരം കുംഭ രാശിയിലെ സൂര്യന്റെ സംക്രമണം ധനു രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ കാലയളവിൽ സർക്കാർ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പുതിയ ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് നല്ല സമയമാണ്. ഇതിനിടയിൽ പിതാവിന്റെ പൂർണ സഹകരണമുണ്ടാകും ധനു രാശിക്കാർ ഈ കാലയളവിൽ സൂര്യദേവന് ജലം അർപ്പിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
ഇടവം (Taurus): കുംഭ രാശിയിൽ സൂര്യന്റെ പ്രവേശനം ഇടവ രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് മറ്റൊരു സ്ഥാപനത്തിൽ നിന്നും ഒരു പുതിയ ഓഫർ ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം നല്ല ജോലി ലഭിക്കും. ബിസിനസ്സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. ഇതോടൊപ്പം സമൂഹത്തിൽ ഇവർക്ക് ആദരവും വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)