വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് ഒന്നാം നമ്പര്‍ ജഴ്സിയില്‍!!
``വെല്‍ക്കം ഹോം അഭിനന്ദന്`` എന്ന ഹാഷ്ടാഗോടെയാണ് ജെഴ്സി പങ്ക് വെച്ചിരിക്കുന്നത്.
മുംബൈ: പാക്സേനയുടെ പിടിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീ൦.
വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് ടീമും ബിസിസിഐയും ചേര്‍ന്ന് ഇന്ത്യയുടെ വീര നായകന് വേണ്ടി തയാറാക്കിയത്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്സി പുറത്തുവിട്ടത്.
''ആകാശത്തെ ഭരിക്കുന്ന നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലാണ് വാഴുന്നത്. നിങ്ങളുടെ ധൈര്യവും അഭിമാനവും വരും തലമുറയെ പ്രചോദിപ്പിക്കുന്നതാണ്''- ജെഴ്സി പങ്ക് വെച്ചുക്കൊണ്ട് ബിസിസിഐ കുറിച്ചു.
''വെല്‍ക്കം ഹോം അഭിനന്ദന്'' എന്ന ഹാഷ്ടാഗോടെയാണ് ജെഴ്സി പങ്ക് വെച്ചിരിക്കുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, വിവിഎസ് ലക്ഷ്മണ്, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ അഭിനന്ദനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
‘നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ‘യഥാര്‍ത്ഥ ഹീറോ’ എന്നാണ് അഭിനന്ദനെ വിരാട് കോഹ്ലി വിശേഷിപ്പിച്ചത്.
അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ പൈലറ്റ് അഭിനന്ദന് വര്ത്തമാന് ഇന്നലെ വൈകിട്ടോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.