2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് നാളെ ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഓപ്പണിംഗ് പാര്‍ട്ടി ഇന്ന് രാത്രി ഒന്‍പത് മണിക്ക് സെന്‍ട്രല്‍ ലണ്ടനിലെ ബെക്കിംഗ്ഹാം പാലസിന് മുന്നിലുള്ള മാളില്‍ നടക്കു൦. 


അതേസമയം, മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ വിശ്രമം ആവശ്യമായതിനാല്‍  ടീം നായകന്മാരെ ഓപ്പണിംഗ് പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കേണ്ടന്നാണ് ഐസിസിയുടെ തീരുമാനം.


മത്സരങ്ങള്‍ കാണാന്‍ 4000ലധികം ആരാധകരെത്തുമെന്നാണ് കരുതുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം.  


ജൂൺ 9നു നടക്കുന്ന അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 13ന് ന്യൂസീലാൻഡുമായി ഏറ്റുമുട്ടുന്ന ഇന്ത്യ ജൂൺ 16ന് പാക്കിസ്ഥാനെ നേരിടും. ജൂലൈ 14നാണ് ഫൈനല്‍.