അഹമ്മദബാദ് : ഏകദിന ലോകകപ്പിൽ പാകിസ്താൻ പിടിച്ചുകെട്ടി ഇന്ത്യ. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്റെ ഇന്നിങ്സ് 191 അവസാനിക്കുകയായിരുന്നു.  ഒരുഘട്ടത്തിൽ രണ്ടിന് 150 എന്ന നിലയിൽ ശക്തമായിരുന്നു പാക് സ്കോർ ബോർഡാണ് ഇന്ത്യൻ ബോളിങ് ആക്രമണത്തിൽ തകർന്നടിഞ്ഞത്. 36 റൺസിനിടെ എട്ട് പാകിസ്താൻ വിക്കറ്റുകളാണ് ഇന്ത്യ പിഴുതെറിഞ്ഞത്. ഇന്നത്തെ മത്സരം ഇന്ത്യക്ക് ജയിക്കാനായാൽ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആധിപത്യം 8-0 ആകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ഇന്ത്യ ചിരകാല വൈരികളെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറുകളിൽ ഓപ്പണർമാരായ അബ്ദുൽ ഷഫീഖും ഇമാം-ഉൾ-ഹഖും ചേർന്ന് മികച്ച ഒരു തുടക്കമായിരുന്നു പാകിസ്താന് നൽകിയത്. എന്നാൽ എട്ടാം ഓവറിൽ മുഹമ്മദ് സിറാജാണ് ഷഫീഖിനെ പുറത്താക്കി കൊണ്ട് പാകിസ്താൻ ആദ്യ പ്രഹരം നൽകിയത്. എന്നിട്ടും പാകിസ്താൻ തങ്ങളുടെ സ്കോർ ബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും അടുത്ത ഇടവേളയിൽ മറ്റൊരു പ്രഹരവുമായി എത്തുകയായിരുന്നു ഉപനായകൻ ഹാർദിക് പാണ്ഡ്യ. ഹഖിനെ കെ.എൽ രാഹുൽ എത്തിച്ചാണ് പാണ്ഡ്യ പാകിസ്താന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തിയത്.


ALSO READ : Cricket World Cup 2023 : അഹമ്മദബാദിൽ ആവേശം; ഇന്ത്യ-പാകിസ്താൻ മത്സര ചരിത്രത്തിലെ അഞ്ച് വിവാദ സംഭവങ്ങൾ


എന്നാൽ മൂന്നാം വിക്കറ്റിൽ പാക് നായകൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനും ചേർന്ന് മറ്റൊരു അപകടകരമായി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ഇരവരും മെല്ലെ പാക് സ്കോർ ബോർഡ് 150ലേക്കെത്തിക്കുയും ചെയ്തു. എന്നാൽ ബാബർ അർധസെഞ്ചുറി നേടിയുടൻ തന്നെ ആ കൂട്ടുകെട്ടിനെ ഭേദിക്കാൻ ശിഥിലമായി പോയി. അപകടകരമാകുമെന്ന് തോന്നിയ ആ കൂട്ടുകെട്ട് ഇത്തവണയും തകർത്തത് സിറാജാണ്. പിന്നീട് കണ്ടത് പാകിസ്താന്റെ വിക്കറ്റ് വീഴ്ചകളുടെ ഘോഷയാത്രയായിരുന്നു. 


രണ്ട് ഓവർ മാത്രം എറിഞ്ഞ ഷാർദുൽ താക്കൂർ ഒഴികെ മറ്റ് ഇന്ത്യൻ ബോളർമാർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 155 മൂന്ന് എന്ന നിലയിൽ നിന്നിരുന്ന പാക് സ്കോർ ബോർഡാണ് 43-ാമത്തെ ഓവറെത്തിയപ്പോൾ 191ന് അവസാനിച്ചത്. പത്ത് ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും 9.5 ഓവറിൽ 38 റൺസ് മാത്രം വിട്ടു കൊടുത്ത രവീന്ദ്ര ജഡേജയുമാണ് പ്രധാനമായി പാകിസ്താനെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ് ഉടൻ ആരംഭിക്കും. കൂറ്റൻ ജയം നേടിയാൽ ഇന്ത്യക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.