Cricket World Cup 2023 India vs Pakistan : ഏകദിന ലോകകപ്പിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരകാല വൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേരെത്തി ചേർന്നിരിക്കുന്നത്.
Cricket World Cup 2023 IND vs PAK : എന്നും ആവേശം സൃഷ്ടിക്കുന്ന ഒരു പോരാട്ടമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത്. ഒരുതരത്തിൽ മൈതാനത്തിലെ യുദ്ധം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ബദ്ധവൈരികൾ തമ്മിൽ ഏറ്റമുട്ടുമ്പോൾ. ഇരു ടീമുകളൾ തമ്മിൽ മൈതാനത്ത് ഏറ്റമുട്ടുമ്പോൾ നിരവധി വിവാദ സംഭവ വികാസങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിൽ അഞ്ച് പ്രധാനപ്പെട്ട സംഭവങ്ങൾ ഇവയാണ്
2010 ഏഷ്യ കപ്പിലാണ് സംഭവം. ഗംഭീറിനെതിരെ കമ്രാൻ അക്മൽ ഒരു ക്യാച്ചിന് അപ്പീൽ വിളിച്ചു. അമ്പയർ അതിന്ന ഔട്ട് വിളിച്ചതുമില്ല. ശേഷം ഡിങ്ക്സ് ബ്രേക്കിനിടെയിൽ ഇരു താരങ്ങളിൽ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി. അമ്പയർ ബില്ലി ബൗൻ ഇടപ്പെട്ട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.
2007ലെ ഒരു ഏകദിന മത്സരം. പാകിസ്താൻ ഓൾറൗണ്ടറായ ഷഹീദ് അഫ്രീദിയുടെ പന്ത് ഇന്ത്യയുടെ ഓപ്പണറായ ഗൗതം ഗംഭീർ ബൗണ്ടറി പായിച്ചു. ഗംഭീറിനെ നോക്കി അഫ്രീദി എന്തോ പറഞ്ഞു. അപ്പോൾ ഗംഭീർ പാകിസ്താൻ താരത്തിന് മറുപടി നൽകിയില്ല. തൊട്ട് പിന്നാലെയുള്ള പന്തിൽ സിഗിംൾ ഇട്ടപ്പോൾ ഓടുന്നതിനിടെ ഗംഭീറും അഫ്രീദിയും തമ്മിൽ ഉരസി. ശേഷം ഇരുതാരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടമായി. അമ്പയർമാർ ഇടപ്പെട്ട സംഭവം പ്രശ്നം ഇല്ലാതാക്കുകയും ചെയ്തു.
ക്രിക്കറ്റിൽ വിചിത്രമായ രീതിയിൽ വിക്കറ്റ് നഷ്ടമായതിൽ ഒരു ഉദ്ദാഹരണമാണ് ഈ സംഭവം. ഇൻസാം ഉൾ ഹക്ക് പന്ത് ഷോർട്ട് ഫീൽഡറായിരുന്നു സുരേഷ് റെയ്നയുടെ പക്കൽ എത്തിൽ. ക്രീസിന്റെ പുറത്തായിരുന്ന ഹക്കിനെ റണ്ണൗട്ടാക്കുന്നതിനായി സ്റ്റമ്പിലേക്ക് സുരേഷ് റെയ്ന എറിയുകയും ചെയ്തു. എന്നാൽ അത് ഹക്ക് ബാറ്റ് കൊണ്ട് തടഞ്ഞു. അമ്പയർമാരോട് ഇന്ത്യൻ താരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് വിക്കറ്റ് വിധിക്കുകയും ആയിരുന്നു. പോരാത്തതിന് ഹക്ക് ക്രീസിന്റെ പുറത്ത് നിന്നായിരുന്നു റെയ്നയുടെ പന്ത് തടഞ്ഞത്.
1996 ലോകകപ്പിലാണ് സംഭവം. അമീർ സൊഹൈയിൽ ഇന്ത്യ പേസർ വെങ്കടേശ് പ്രസാദിനെതിരെ തുടരെ ബൗണ്ടറികൾ പായിച്ചു. കൂടാതെ ഫോറടിച്ച പന്ത് എടുത്തിട്ടാ വാ എന്ന പ്രസാദിനെ നോക്കി സൊഹൈയിൽ ആഗ്യം കാണിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ പാകിസ്താൻ താരം ക്ലീൻ ബോൾഡ്. അതിന് ശേഷമുള്ള പ്രസാദിന്റെ വിക്കറ്റ് നേട്ടത്തിന്റെ സെലിബ്രേഷൻ ഇന്നും ക്രിക്കറ്റ് പ്രേമിയുടെ ഉള്ളിൽ തന്നെ കാണും
1992 ലോകകപ്പിലാണ് സംഭവം. നിരന്തരമായി ക്യാച്ചിനായി ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോർ ജാവേദ് മിയാദാദിനെതിരെ ആപ്പീൽ ചെയ്യുന്നു. ഇതിൽ അസ്വസ്ഥനായ മിയാദാദ് അമ്പയർമാരോട് പരാതിപ്പെട്ടെങ്കിലും മറ്റൊരു നടപടിയൊന്നും ഉണ്ടായില്ല. കിരൺ മോർ വീണ്ടും അപ്പീൽ ചെയ്തപ്പോൾ ശുഭിതനായ മിയാദാദ് ക്രീസിൽ നിന്ന് ചാടി കൊണ്ട് ഇന്ത്യൻ താരത്തെ കളിയാക്കുകയായിരുന്നു.