സഞ്ജുവിന്റെ മികവില്‍ Rajasthan Royals-ന് ജയം -അഭിനന്ദനവുമായി EP Jayarajan
മന്ത്രിയുടെ ഈ അഭിനന്ദന കുറിപ്പിന് താഴെ നിരവധി പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് കമന്‍റുകള്‍ പോസ്റ്റ് ചെയ്തത്.
Sharjah: IPL 2020 മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സി(Chennai Super Kings)നെതിരെ ഗംഭീര വിജയം നേടിയ രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍. തന്‍റെ ഫേസ്ബുക്ക് (Facebook) പേജില്‍ പങ്കുവച്ച സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പമാണ് മന്ത്രി താരത്തെ അഭിനന്ദിച്ചിരിക്കുന്നത്.
ALSO READ | IPL 2020: സഞ്ജുവിന്റെ കരുത്തിൽ ചെന്നൈയെ തോൽപിച്ച് രാജസ്ഥാൻ
'സഞ്ജുവിന്‍റെ മികവില്‍ രാജസ്ഥാന്‍. 16 റണ്‍സ് ജയം.' എന്ന അടിക്കുറിപ്പോടെയാണ് ഇപി ജയരാജന്‍ (EP Jayarajan) ചിത്രം പങ്കുവച്ചിരിക്കുന്നത്. മന്ത്രിയുടെ ഈ അഭിനന്ദന കുറിപ്പിന് താഴെ നിരവധി പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് കമന്‍റുകള്‍ പോസ്റ്റ് ചെയ്തത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി(MS Dhoni)യുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയം കൈവരിക്കാന്‍ കരുത്തായത് സഞ്ജുവിന്‍റെ പ്രകടനമാണ്.
സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ. 16 റൺ ജയം.
Posted by E.P Jayarajan on Tuesday, 22 September 2020
ALSO READ | IPL 2020: സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ; വെല്ലുവിളിയുമായി Gautam Gambhir
ബാറ്റുകൊണ്ട് വെടിക്കെട്ട് പൂരം നടത്തിയ സഞ്ജു സാംസണ്‍ (Sanju Samson) ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ വിക്കറ്റിന് പിന്നിലും സൂപ്പർമാനായി. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 32 പന്തില്‍ 74 റണ്‍സടിച്ച് ടോപ് സ്കോററായ സഞ്ജു വിക്കറ്റിന് പിന്നില്‍ രണ്ട് സൂപ്പർ ക്യാച്ചുകളുമായി തിളങ്ങി. ഇതോടെ രാജസ്ഥാനുവേണ്ടി (Rajasthan Royals) അതിവേഗ അർദ്ധ ശതകം നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് സഞ്ജു.
ALSO READ | IPL 2020: ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന്‍റെ ശൈലി എന്തൊരു ഭംഗി! Devdutt Padikkalനെ വാനോളം പുകഴ്ത്തി Sourav Ganguly
കഴിഞ്ഞവർഷം ജോസ് ബട്ലർ 18 പന്തിൽ അർദ്ധ ശതകം നേടിയിരുന്നു. ഇന്ന് ചെന്നൈക്കെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 32 പന്തിൽ 74 റൺസ് ആണ്. ഇതിൽ ഒൻപത് സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നു. 217 റൺസ് വിജയ ലക്ഷ്യവുമായി കളി തുടങ്ങിയ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിന് പുറത്താകുകയായിരുന്നു. ഇതിനിടെ, മലയാളി താരം സഞ്ജു സംസണെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും (Gautam Gambhir) രംഗത്തെത്തിയിരുന്നു.
ALSO READ | IPL 2020: സഞ്ജു സാംസണ്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നു, ആവേശത്തില്‍ മലയാളികള്‍
സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും കൂടിയാണ് എന്നാണ് ഗംഭീർ പറഞ്ഞത്. തന്റെ ട്വിറ്ററിലൂടെയായിരുന്നു താരം സഞ്ജുവിനെ പ്രശംസിച്ചത്. ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീർ മറ്റേതൊരു ടീമും സഞ്ജുവിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും പറഞ്ഞു.