IPL 2020: സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ; വെല്ലുവിളിയുമായി Gautam Gambhir

സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും കൂടിയാണ് എന്നാണ് ഗംഭീർ പ്രശംസിച്ചത്.   

Last Updated : Sep 22, 2020, 11:13 PM IST
  • ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീർ മറ്റേതൊരു ടീമും സഞ്ജുവിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും പറഞ്ഞു.
  • സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം ആരാധകരുടെ മനം നിറയ്ക്കുന്നതായിരുന്നു. 19 പന്തിൽ അർദ്ധ സെഞ്ചുറി തികച്ചിരുന്നു.
  • ഇന്ന് ചെന്നൈക്കെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 32 പന്തിൽ 74 റൺസ് ആണ്. ഇതിൽ ഒൻപത് സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നു.
IPL 2020: സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ; വെല്ലുവിളിയുമായി Gautam Gambhir

ദുബായ്  (Dubai): ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സി (Chennai Super Kings) നെതിരെ വെടിക്കെട്ട് പൂരവുമായി ഇറങ്ങിയ മലയാളി താരം  സഞ്ജു സംസണെ (Sanju Samson) പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം  ഗൗതം ഗംഭീർ (Gautam Gambhir) രംഗത്ത്.  

സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും കൂടിയാണ് എന്നാണ് ഗംഭീർ പ്രശംസിച്ചത്.  തന്റെ ട്വിറ്ററിലൂടെയായിരുന്നു താരം സഞ്ജുവിനെ പ്രശംസിച്ചത്.  

 

 

ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീർ മറ്റേതൊരു ടീമും സഞ്ജുവിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും പറഞ്ഞു.   

 

 

സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം ആരാധകരുടെ മനം നിറയ്ക്കുന്നതായിരുന്നു.  19 പന്തിൽ അർദ്ധ സെഞ്ചുറി തികച്ചിരുന്നു.  ഇതോടെ രാജസ്ഥാനുവേണ്ടി (Rajasthan Royals) അതിവേക അർദ്ധ ശതകം നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് സഞ്ജു. 

Also read: 36 പന്തിൽ 50, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത യുവരാജ് ഈ എടപ്പാളുകാരനോ? 

കഴിഞ്ഞവർഷം  ജോസ് ബട്ലർ 18 പന്തിൽ അർദ്ധ ശതകം നേടിയിരുന്നു.  ഇന്ന് ചെന്നൈക്കെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 32 പന്തിൽ 74 റൺസ് ആണ്.  ഇതിൽ ഒൻപത് സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നു.    

 

Trending News