New Zealand vs Australia : Glenn Maxwell സിക്സറിടിച്ച് കസേര പൊട്ടിച്ചു, മാക്സ്വെൽ ഒപ്പിട്ട് കസേര ഇനി ലേലത്തിൽ വെക്കും : Video
Glenn Maxwell ഇന്ന് New Zealand നെതിരെ നേടിയത് 31 പന്തിൽ 70 റൺസാണ് നേടിയത്. അതും ഒരു ഓവറിൽ തുടർച്ചയായി പന്ത് ബൗണ്ടറികൾ പായിച്ച് 28 റൺസെടുക്കുകയും ചെയ്തു. മത്സരത്തിൽ Australia ആതിഥേയരായ ന്യൂസിലാൻഡിനെ 64 റൺസിന് തോൽപിക്കുകയും ചെയ്തു.
Wellington : ഫോമില്ലാഴ്മ എന്ന വിമർശനങ്ങൾക്ക് കസേര അടിച്ച് പൊട്ടിച്ച് മറുപടി നൽകി Glenn Maxwell. തുടർച്ചയായി മത്സരങ്ങളിൽ ചെറിയ സ്കോറിൽ പുറത്താകുന്ന താരം ഇന്ന് New Zealand നെതിരെ നേടിയത് 31 പന്തിൽ 70 റൺസാണ്. അതും ഒരു ഓവറിൽ തുടർച്ചയായി പന്ത് ബൗണ്ടറികൾ പായിച്ച് 28 റൺസെടുക്കുകയും ചെയ്തു. മത്സരത്തിൽ Australia ആതിഥേയരായ ന്യൂസിലാൻഡിനെ 64 റൺസിന് തോൽപിക്കുകയും ചെയ്തു.
James Neesham ത്തിന്റെ 17-ാം ഓവറിലാണ് മാക്സവെൽ വെടിക്കെട്ടി ശരിക്കും കാണാനിടയത്. ആറ് ബോളിൽ നാല് ബൗണ്ടറിയും രണ്ട് സിക്സറുകളും പറത്തി 28 റൺസാണ് മാക്സ്വെൽ ഒരു ഓവറിൽ നേടിയത്. അതിനിടെ പറത്തിയ സിക്സറിൽ കാണികൾക്കായിള്ള ഒരു ഇരിപ്പടം തകരുകയും ചെയ്തു. മാക്സ്വെൽ തകർക്കാനുള്ള മോഡിലേക്ക് മാറിയെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തകർന്ന കസേരയുടെ ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ALSO READ : India vs England : Jasprit Bumrah എന്തിന് ടീമിൽ പുറത്ത് പോയി, BCCI പറഞ്ഞില്ലെങ്കിലും അവസാനം കണ്ടെത്തി
മത്സരത്തിന് ശേഷം തകർന്ന് കസേരയിൽ ഒപ്പിട്ടതിന് ശേഷം അത് ലേലത്തിനായി നൽകുകയും ചെയ്തു. ലേല തുക വെല്ലിങടണ്ണിലെ വീടില്ലാത്ത വനിതകൾക്കായുള്ള ട്രസ്റ്റിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Virat Kohli: 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി
മാക്സ്വെല്ലിനെ കൂടാതെ ഓസീസ് നായകൻ ആരോൺ ഫിഞ്ച് അർധ സെഞ്ചുറി നേടി. തുടർന്ന് ഓസ്ട്രേലിയ തങ്ങളുടെ സ്കോർ 208 റൺസ് എടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചു. എന്നാൽ ആതിഥേയരായ ന്യൂസിലാൻഡിന് ഓസ്ട്രേലിയയ്ക്ക് കാര്യമായ മറുപടിയൊന്നും നൽകാൻ സാധിച്ചില്ല. ആഷ്ടൺ അഗാറിന്റെ ആറ് വിക്കറ്റ് പ്രകടനത്തിൽ ന്യൂസിലാൻഡിനെ 144 റൺസിന് പുറത്താക്കി സന്ദർശകരായ ഓസ്ട്രേലിയ 64 റൺസിന്റെ വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യൂസിലാൻഡാണ് മുന്നിൽ .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക