ദുബായ്: IPL 2020യില്‍ ഇന്ന് രണ്ട് കരുത്തരുടെ പോരാട്ടമാണ്... റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും (Royal Challengers Bangalore) മുംബൈ ഇന്ത്യൻസു (Mumbai Indians) മാണ് ഇന്ന് ഏറ്റുമുട്ടുന്നത്..
അതേസമയം, മുംബൈയ്ക്കെതിരെ ബാംഗ്ലൂരിന് ശക്തമായ തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ബാംഗ്ലൂർ 6 ഓവര്‍ പവർ പ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമാകാതെ 59 റൺസ് എന്ന നിലയിലാണ്. Aaron Finch, Devdutt Padikkal എന്നിവരാണ് ക്രീസില്‍.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റാണ് സീസൺ തുടങ്ങിയത്. എന്നാൽ അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നിലം പരിശാക്കി കരുത്ത് കാണിക്കാൻ രോഹിത് ശർമയ്ക്കും കൂട്ടർക്കും കഴിഞ്ഞു. ഈ വിജയം തുടരാനാകും മുംബൈയുടെ ശ്രമം.
എന്നാല്‍, മറുവശത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവൻ പഞ്ചാബിനോട് തോറ്റ ശേഷമാണ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്.
രണ്ട് കളികളിൽ ഓരോ വിജയവും ഓരോ പരാജയവുമാണ് രണ്ട് ടീമുകൾക്കും ഉള്ളത്. പരസ്പരം കളിച്ച റെക്കോർഡ് നോക്കിയാൽ ബാംഗ്ലുരിന് മേൽ മുംബൈയ്ക്കാണ് ആധിപത്യം.
Also read: 'സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തത്തില്‍ അത്ഭുതം' -ഇതിഹാസ താരം ഷെയ്ന്‍ വോണ്‍
അതേസമയം, പിന്തുടര്‍ന്ന് വിജയിക്കാനുള്ള രോഹിത് ശര്‍മ (Rohit Sharma)യുടെ തീരുമാനം പാളുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ആശങ്കപ്പെടുന്നത്. അതിന് കാരണവുമുണ്ട്, ബാംഗ്ലൂര്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ നല്‍കിയിരിക്കുന്ന ശകതമായ തുടക്കം തന്നെ....