Hardik Pandya Customs Trouble | വാച്ചിന്റെ വില 1.5 കോടി മാത്രം, 5 കോടി എന്നത് സത്യമല്ല, വിശദീകരണവുമായി ഹാർദിക് പാണ്ഡ്യ
തന്റെ പക്കൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് 1.5 കോടിയുടെ വാച്ചാണ് പിടിച്ചെടുത്തതെന്നും 5 കോടി എന്നത് സത്യമല്ലയെന്നുമാണ് താരം താൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വിശദീകരണ കുറുപ്പിൽ അറിയിച്ചിരിക്കുന്നത്.
Mumbai : T20 ലോകകപ്പിന് (T20 World Cup 2021) ശേഷം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ (Hardik Pandya) പക്കൽ നിന്ന് കോടികൾ വില മതിക്കുന്ന രണ്ട് വാച്ചുകൾ പിടിച്ചെടുത്തതിൽ വിശദീകരണവുമായി താരം. തന്റെ പക്കൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ (Mumbai Airport) കസ്റ്റംസ് 1.5 കോടിയുടെ വാച്ചാണ് പിടിച്ചെടുത്തതെന്നും 5 കോടി എന്നത് സത്യമല്ലയെന്നുമാണ് താരം താൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വിശദീകരണ കുറുപ്പിൽ അറിയിച്ചിരിക്കുന്നത്.
നവംബർ 14ന് ഞായറാഴ്ച രാത്രിയിൽ ദുബൈയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ പാണ്ഡ്യയുടെ പക്കൽ നിന്ന് 5 കോടി വിലമതിക്കുന്ന രണ്ട് വാച്ചുകൾ കൃത്യമായി ബില്ല് കൈയ്യിൽ ഇല്ലാത്തതിനാൽ പിടിച്ചെടുത്തു എന്നാണ് കഴിഞ്ഞ ദിവസം മുംബൈ കസ്റ്റംസ് വിഭാഗം അറിയിച്ചിരുന്നത്. എന്നാൽ ഇത് പറഞ്ഞിരിക്കുന്ന വാച്ചുകളുടെ വില സത്യമല്ല എന്ന് താരം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ALSO READ : Hardik Pandya rape-molestation|ഹാർദിക്ക് പാണ്ഡ്യ പീഡിപ്പിച്ചെന്ന പരാതിയുമായി ദാവൂദിന്റെ അനുയായിയുടെ ഭാര്യ
നവംബർ 15ന് തിങ്കാളാഴ്ച രാവിലെ താൻ സ്വയമായി നേരിട്ട് കസ്റ്റംസ് കൗണ്ടറിലേക്ക് പോവുകയായിരുന്നു. തുടർന്ന് യുഎഇയിൽ നിന്ന് താൻ വാങ്ങിയ സാധനങ്ങൾ അവതരിപ്പിക്കുകയും അതിന്റെ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാമെന്ന് താരം അറിയിച്ചു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരക്കുന്നത് തെറ്റായ വാർത്തയാണെന്നും താൻ അതിൽ വ്യക്തത വരുത്താൻ ആണ് പോസ്റ്റ് ഇടുന്നതെന്നും ഹാർദിക് പാണ്ഡ്യ തന്റെ കുറുപ്പിൽ രേഖപ്പെടുത്തി.
ALSO READ : നടാഷയുടെ കവിളില്‍ ചുംബിച്ച് പാണ്ഡ്യ, ചിത്രം നീക്കി ഇന്‍സ്റ്റഗ്രാം... എന്തിന്?
താൻ ദുബായിൽ നിന്ന് വാങ്ങിയവയുടെ ഡ്യൂട്ടി അടയ്ക്കാമെന്ന് കസ്റ്റംസിനെ താരം അറിയിക്കുകയും ചെയ്തു. ഇതിന് വേണ്ടി കസ്റ്റംസ് തന്നോട് വാങ്ങിയതിന്റെ രേഖകൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കസ്റ്റംസ് അത് കൃത്യമായി വിലയിരുത്തുകയും അവർ നിശ്ചിയിച്ച ഡ്യൂട്ടി എത്രയാണോ അത് അടയ്ക്കാമെന്ന് അവർക്ക് ഉറപ്പും നൽകിയെന്ന് താരം വിശദീകരണ കുറുപ്പിലൂടെ അറിയിക്കുകയും ചെയ്തു.
ALSO READ : സ്ത്രീവിരുദ്ധ പരാമര്‍ശം: കരണ്‍ ജോഹര്‍, ഹാര്‍ദ്ദിക്, രാഹുല്‍ എന്നിവര്‍ക്കെതിരെ കേസ്
വാച്ചിന്റെ വില ഏകദേശം 1.5 കോടി രൂപയാണ് അല്ലാതെ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത് പോലെ 5 കോടി ഒന്നുമല്ല എന്ന് പാണ്ഡ്യ തന്റെ കുറുപ്പിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...