മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. ദമ്പതികളുടെ ചിത്രങ്ങള്‍, നടാഷയുടെ ഗര്‍ഭകാല ചിത്രങ്ങള്‍, കുഞ്ഞിന്റെ ചിത്രങ്ങള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
എന്‍റെ റോസാപ്പൂവിന്.... എക്കാലത്തെയും മികച്ച സമ്മാനത്തിന് നന്ദി -നടാഷയ്ക്കൊപ്പം ഹാര്‍ദിക്
ഇതിനിടെ ഇരുവരുടെയും ഒരു ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. പാണ്ഡ്യ (Hardik Pandya) നടാഷയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത്. 'കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സിന് വിരുദ്ധ'മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്റ്റഗ്രാം ചിത്രം നീക്കം ചെയ്തത്.
ഈ ചിത്രം നീക്കം ചെയ്തുക്കൊണ്ട് ഇന്‍സ്റ്റഗ്രാം (Instagram) അറിയിച്ച കുറിപ്പ് സഹിതം നടാഷ വീണ്ടും പോസ്റ്റിട്ടതോടെ ചിത്രം തിരിച്ചെത്തി. IPLനായി യുഎയിലേക്ക് പോകുന്ന പാണ്ഡ്യയെ മിസ് ചെയ്യുന്നു എന്നറിയിച്ച് നടാഷ (Natasa stankovic) പങ്കുവച്ച ചിത്രമാണിത്. #alreadymissyou എന്ന ഹാഷ്ടാഗോടെയാണ് നടാഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വൈറലായതിന് തൊട്ടുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാം ഈ ചിത്രം നീക്കം ചെയ്തത്.
ഹാര്‍ദിക്കിനും നടാഷയ്ക്കും ആണ്‍ക്കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം!!
Seriously? എന്ന് ചോദിച്ചുകൊണ്ടാണ് നടാഷ കുറിപ്പ് പങ്കുവച്ചത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ നടക്കുന്ന IPL തയാറെടുപ്പുകള്‍ക്കായി കഴിഞ്ഞ ദിവസമാണ് പാണ്ഡ്യ മുംബൈയിലേക്ക് പോയത്. മുംബൈ ഇന്ത്യന്‍സ് താരമായ പാണ്ഡ്യ അവിടെയെത്തി പരീശീലനം പുനരാരംഭിച്ചതിന്‍റെ ചിത്രവു൦ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.