സ്ത്രീവിരുദ്ധ പരാമര്‍ശം: കരണ്‍ ജോഹര്‍, ഹാര്‍ദ്ദിക്, രാഹുല്‍ എന്നിവര്‍ക്കെതിരെ കേസ്

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന "കോഫീ വിത്ത് കരണ്‍" എന്ന പരിപാടിക്കിടെ ക്രിക്കറ്റ് താരങ്ങള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉയര്‍ത്തിയ കോലാഹലം ശമിക്കുന്നില്ല. 

Last Updated : Feb 6, 2019, 11:50 AM IST
സ്ത്രീവിരുദ്ധ പരാമര്‍ശം: കരണ്‍ ജോഹര്‍, ഹാര്‍ദ്ദിക്, രാഹുല്‍ എന്നിവര്‍ക്കെതിരെ കേസ്

ഡല്‍ഹി: കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന "കോഫീ വിത്ത് കരണ്‍" എന്ന പരിപാടിക്കിടെ ക്രിക്കറ്റ് താരങ്ങള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉയര്‍ത്തിയ കോലാഹലം ശമിക്കുന്നില്ല. 

ക്രിക്കറ്റ് താരങ്ങള്‍ അച്ചടക്ക നടപടി നേരിട്ടു, മാപ്പുപറഞ്ഞു, കരണ്‍ ജോഹര്‍ മാപ്പ് പറഞ്ഞു, ഇതൊക്കെയായിട്ടും പ്രശ്നങ്ങള്‍ കേട്ടടങ്ങുന്നില്ല. 

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജോധ്പുര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദ്ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്‍റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ അമ്മ കോണ്ടം കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ നടത്തിയ വെളിപ്പെടുത്തല്‍. 

താരങ്ങളുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ബി.സി.സി.ഐ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സസ്‌പെഷനെതിരെ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും രംഗത്തെത്തിയിരുന്നു. പിന്നീട് ബി.സി.സി.ഐ സസ്‌പെഷന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍ക്ക് തിരിച്ചടിയായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

 

 

Trending News