പുതിയ ജേഴ്സിയണിഞ്ഞ് പുത്തന്‍ ലുക്കില്‍ താരങ്ങള്‍!!
ഇന്ത്യയുടെ എവേ ജേഴ്സിയുടെ കാര്യത്തില്‍ തീരുമാനം പുറത്ത് വന്നു. ഇംഗ്ലണ്ടിനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ പുതിയ കുപ്പായമണിഞ്ഞാവും ഇന്ത്യയുടെ ചുണക്കുട്ടികള്‍ മൈതാനത്ത് ഇറങ്ങുക!!
ലണ്ടന്‍: ഇന്ത്യയുടെ എവേ ജേഴ്സിയുടെ കാര്യത്തില്‍ തീരുമാനം പുറത്ത് വന്നു. ഇംഗ്ലണ്ടിനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ പുതിയ കുപ്പായമണിഞ്ഞാവും ഇന്ത്യയുടെ ചുണക്കുട്ടികള്‍ മൈതാനത്ത് ഇറങ്ങുക!!
പുതിയ ജേഴ്സിയുടെ ചിത്രങ്ങള്‍ മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു, ഒപ്പം വിവാദങ്ങളും ഉയര്‍ന്നിരുന്നു. അതേ ജേഴ്സി തന്നെയാണ് ഇന്ത്യന്‍ ടീം അണിയുക. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ജേഴ്സി നിര്‍മാതാക്കളായ നൈക്കിയാണ് വെള്ളിയാഴ്ച പുതിയ ജേഴ്സി പുറത്തിറക്കിയത്.
മുന്നില്‍ നേവി ബ്ലൂവും രണ്ട് വശങ്ങളിലും പിന്നിലും ഓറഞ്ച് നിറവുമാണ് ജേഴ്സിക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ പഴയ ടി20 ജേഴ്സിയുടെ ഡിസൈനാണ് പുതിയ ജേഴ്സിയിലും ഉപയോഗിച്ചിരിക്കുന്നത്. ജേഴ്സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ തന്നെ നിറത്തിന്റെ കാര്യത്തില്‍ വിവാദമുയര്‍ന്നിരുന്നു. ജേഴ്സിക്ക് ഓറഞ്ച് നിറം തിരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ്- എസ്പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
ലോകകപ്പ് കളിക്കുന്ന 10 രാജ്യങ്ങളില്‍ 8 ടീമുകള്‍ക്കും എവേ കിറ്റുകളുണ്ട്. ഐസിസിയുടെ നിയമം കൊണ്ടുവന്നതോടെയാണ് എവേ ജേഴ്സി നിര്‍ബന്ധമാക്കിയത്.
ഇംഗ്ലണ്ടിനും ഇന്ത്യക്കും നീല ജേഴ്സി ആയതിനാലാണ് ഞായാറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് എവേ ജേഴ്സി അണിയേണ്ടി വന്നത്.