നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിൽ ഇടംനേടാനും അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് സർഫറാസ് ഖാൻ. മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും അർദ്ധ സെഞ്ച്വറികൾ നേടിയാണ് സർഫറാസ് ഖാൻ ടീമിലേയ്ക്കുള്ള വരവറിയിച്ചത്. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരെ നിസാരമായി അതിർത്തി കടത്തിയ സർഫറാസ് ഖാന്റെ മാജിക്കിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ട 15 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് സർഫറാസ് ഖാന് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായത്. ഇതിനായി എല്ലാ ദിവസവും നെറ്റ്‌സിൽ സർഫറാസ് കഠിനമായി പരിശീലിച്ചു. ഒരോ ദിവസവും നെറ്റ്‌സിൽ 500 വീതം പന്തുകളാണ് സർഫറാസ് നേരിട്ടിരുന്നത്. ഇതിനെല്ലാം മേൽനോട്ടം വഹിച്ചത് അദ്ദേഹത്തിന്റെ പിതാവായ നൗഷാദ് ഖാനായിരുന്നു. 


ALSO READ: രാജ്കോട്ടിൽ ചരിത്രം കുറിച്ച് ഇന്ത്യക്ക് രാജകീയ ജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്


ആഭ്യന്തര ക്രിക്കറ്റിൽ നിരന്തരമായി പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യൻ ടീമിലേയ്ക്ക് ക്ഷണം ലഭിക്കാൻ സർഫറാസിന് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റിലും പിതാവിന്റെ 'മാച്ചോ ക്രിക്കറ്റ് ക്ലബ്ബി'ലും പയറ്റിത്തെളിഞ്ഞാണ് സർഫറാസിന്റെ വരവ്. സമീപ വർഷങ്ങളിലാണ് സർഫറാസ് ഏറ്റവും മികച്ച ഫോമിലേയ്ക്ക് എത്തിയത്. കോവിഡ് കാലത്തും പരിശീലനം മുടക്കാതെ തന്റെ ആവനാഴിയിലെ അസ്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടുന്നതിലായിരുന്നു സർഫറാസിന്റെ ശ്രദ്ധ. ഇക്കാലത്ത് ഓഫ് സ്പിന്നർമാരെയും ലെഗ് സ്പിന്നർമാരെയും ഇടംകയ്യൻ ഓപ് സ്പിന്നർമാരെയുമെല്ലാം എങ്ങനെ നേരിടണമെന്ന് സർഫറാസ് മനസിലാക്കി. രാജ്‌കോട്ടിൽ ടോം ഹാർട്‌ലി, ജോ റൂട്ട്, റെഹാൻ അഹമ്മദ് എന്നിവരെ ബൗണ്ടറി കടത്താൻ സർഫറാസിന് സഹായകരമായതും ഇതേ കഠിനപ്രയത്‌നം തന്നെയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.