Pune : ഒരോ പരമ്പര കഴിയുമ്പേോഴും Indian Cricket Team Captaion Virat Kohli പുതുതായി ഓരോ റിക്കോർഡുകൾ സ്ഥാപിക്കുന്നത് ഒരു പതിവാണ്. ഈ കഴിഞ്ഞ് England മായുള്ള Twenty20 പരമ്പരയിൽ ഇന്ത്യൻ നായകൻ ആദ്യമായി T20 അന്തരാഷ്ട്ര മത്സരങ്ങളിൽ 3000 റൺസെടുക്കുന്ന താരമായി. ഇനി അടുത്തതായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു കോലിയുടെ മറ്റൊരു റിക്കോർഡിനായിട്ടാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോലി ആ റിക്കോർ‍ഡ് സ്വന്തമാക്കുമ്പോൾ ഇന്ത്യയുടെ റിക്കോ‌ർഡായി മാറുകയും ചെയ്യുമെന്നതാണ് ആരാധകർ പ്രധാനമായും ഈ റിക്കോ‌ർഡിനായി കാത്തിരിക്കുന്നത്. മറ്റൊന്നുമല്ല അന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് റിക്കോർഡ് കോലിയുടെ പേരിലാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ആരാധക‌ർ.


ALSO READ : India vs England : ട്വൻറി20 പരമ്പരയും തിരിച്ച് പിടിച്ച് ഇന്ത്യ, പരമ്പപരയിലെ അവസാനത്തെ അവേശകരമായി മത്സരത്തിൽ ഇന്ത്യക്ക് 36 റ​ൺസിൻറെ ജയം


നിലവിൽ മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങിനൊപ്പം കോലി 41 സെഞ്ചുറി നേടി റിക്കോർഡുണ്ടെങ്കിലും അത് ഇന്ത്യൻ നായകന്റെ പേരിൽ ആകണമെന്നാണ് ആ​ഗ്രഹമാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ കഴിഞ്ഞ ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ട്വന്റി20 ലും ഇന്ത്യൻ നായകൻ സെഞ്ചുറിക്കരികിൽ എത്തിയെങ്കിലും ആ നേട്ടം മാത്രമുണ്ടായിരുന്നില്ല. 


5 മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ കോലി ഒരു സെഞ്ചുറി നേടുമെന്നായിരുന്നു  ഇന്ത്യൻ ആരാധകർ കരുതിയിരുന്നത്. അതിൽ പ്രധാനമായും ഇന്ത്യൻ നായകൻ ഇതുവരെ അന്തരാഷ്ട്ര ട്വന്റി 20 ഫോർമാറ്റിൽ ഒരു സെഞ്ചുറി പോലുമില്ല. എന്നിട്ടാണ് കോലി സെഞ്ചുറി ഉള്ള ഒയിൻ മോർ​ഗൻ, രോഹിത് ശ‌ർമ്മയ്ക്കും സെഞ്ചുറി ഉണ്ടെങ്കിലും ഇരുവരെയും ഒരുപാട് പിന്നിൽ രണ്ടാമതും മൂന്നാമതുമാക്കിയാണ് വിരാട് ടി20യിൽ തന്റെ റൺവേട്ട തുടരുന്നത്.


ALSO READ : Virat Kohli to Suryakumar Yadav: ഇന്ത്യൻ താരങ്ങളും ടാറ്റു ഭ്രാന്തും


അതോടൊപ്പം ഇന്ന് മുതൽ തുടങ്ങുന്ന ഏകദിന പരമ്പരയിൽ താരം സെഞ്ചുറി നേടിയാൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു റിക്കോർഡിനൊപ്പം കോലിക്ക് എത്താൻ സാധിക്കും. ഇന്ത്യയിൽ വെച്ച് അതായത് ഹോം ​ഗ്രൗണ്ടിൽ വെച്ച് ഏറ്റവും കൂടുതൽ സെ‍ഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന് റിക്കോർഡും കോലിയുടെ പേരിലും കൂടിയാകും.


സച്ചിൻ ഇന്ത്യയിൽ വെച്ച് 20 അന്തരാഷ്ട്ര സെഞ്ചുറികളാണ് നേടിയിരിക്കുന്നത്. കേലിയാകട്ടെ തൊട്ട് പിന്നിലായി 19 സെഞ്ചുറികളാണ് സ്വന്തമാക്കിയിരിക്കുന്നത്.


ALSO READ : India vs England: വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ


ഇന്ന് ഉച്ചയ്ക്ക് 1.30നാണ് പൂണെയിൽ വെച്ചാണ് ഇം​ഗ്ലെണ്ടിനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര പൂണെയിൽ വെച്ചാണ് എല്ലാ മത്സരങ്ങളും സംഘടിപ്പിക്കുന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ മാത്രമുള്ളതിനായി കൂടുതൽ പരീക്ഷണത്തിന് ഇന്ത്യൻ നായകൻ മുതിരില്ലയെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക