Chennai : IPL 2021 സീസണിന്റെ മൂന്നാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) ജയം. സൺറൈസേഴ്സിനെ (Sunrisers Hyderabad) പത്ത് റൺസിനായിരുന്നു കൊൽക്കത്ത തോൽപ്പിച്ചത്. അവസാന ഓവറിൽ വരെ നീണ്ട് നിന്ന ത്രിലറിൽ  ഹൈദരാബാദിന് പത്ത് റൺസ് അകലെ വിജയലക്ഷ്യം നഷ്ടമാകുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ - കെകെആർ 187-6, എസ്ആർഎച്ച് 177-5


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ഓപ്പണർ നിതീഷ് റാണയുടെയും, രാഹുൽ ത്രിപാഠിയുടെ ഇന്നിങിസിന്റെ ബലത്തിലാണ് കെകെആറിന് മികച്ച സ്കോറിലെത്താൻ സാധിച്ചത്. അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കിന്റെ പ്രകടനവും കൊൽക്കത്തയ്ക്ക് പ്രതിരോധിക്കാൻ സാധിക്കുന്ന സ്കോറിലേക്കെത്തിച്ചു. 56 പന്തിൽ 4 സിക്റുകളും 9 ബൗണ്ടറുയും നേടിയാണ് റാണ 80 റൺസെടുത്തത്. ത്രിപാഠി രണ്ട് സിക്റുകളും അഞ്ച് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 29 പന്തിൽ 53 റൺസെടുത്തത്. സൺറൈസേഴ്സിനായി സ്പിന്നർമാരായ മുഹമ്മദ് നബിയും റഷിദ് ഖാനും രണ്ട് വിക്കറ്റുകൾ വീതം നേടി.


ALSO READ : IPL 2021 SRH vs KKR : ഇന്ന് വിദേശ നായകന്മാരുടെ പോരാട്ടം, ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഒയിൻ മോ​ർ​ഗിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും, സാധ്യത ഇലവൻ ഇങ്ങനെ


മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. പത്ത് റൺസിനിടെ ആ​ദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി ടീം സമ്മ‍‍‌ർദത്തിലാകുകയും ചെയ്തു. തുടർന്ന് മൂന്നാം വിക്കറ്റിൽ മനീഷ് പാണ്ഡെയും ഇം​ഗ്ലീഷ് താരം ജോണി ബെയർസ്റ്റോയും ചേർന്ന് മെല്ലെ എസ്ആർഎച്ചിന്റെ സ്കോർ ഉയർത്താൻ തുടങ്ങി. ഇരുവരും ചേർന്ന് ടീമിന്റെ സ്കോർ 100 കടത്തിയതിന് തൊട്ടുപിന്നാലെ അർധ സെഞ്ചുറി നേടിയ ബെയർസ്റ്റോ പുറത്തായി.


പിന്നാലെ എത്തിയ മുഹമ്മദ് നബിയും വിജയ് ശങ്കർ കാര്യമായ സംഭാവനകൾ നൽകാത പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. ശേഷമെത്തിയ അബ്ദുൾ സമദും മനീഷ് പാണ്ഡെയും ചേർന്ന് വീണ്ടും ടീമിന് വിജയത്തിലേക്ക് നയിക്കാൻ ശ്രമിച്ചു. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ 22 റൺസായിരുന്നു വേണ്ടിയരുന്നത്. 


ALSO READ : IPL 2021 CSK vs DC : ഡൽഹി ക്യാപിറ്റിൽസിനെതിരെയുള്ള തോൽവിക്ക് ശേഷം എം എസ് ധോണിക്ക് വീണ്ടും മറ്റൊരു തിരിച്ചടി


20-ാം ഓവർ ചെയ്ത ആന്ദ്രെ റസ്സൽ കൃത്യയോടെ പന്തെറിഞ്ഞ് വിജയം കൊൽക്കത്തയ്ക്കൊപ്പമാക്കുകയായിരുന്നു. അവസാന ഓവറിൽ പാണ്ഡെക്കും സമദിനുമായി 12 റൺസെ എടുക്കാൻ സാധിച്ചുള്ളൂ. നൈറ്റ് റൈഡേഴ്സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് എടുക്കകയും ചെയ്തു. 61 റൺസെടുത്ത മനീഷ് പാണ്ഡെയാണ് കെകെആറിന്റെ ടോപ് സ്കോറർ. നിതീഷ് റാണയാണ് മാൻ ഓഫ് ദി മാച്ച്.


ALSO READ : IPL 2021: ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ


നാളെയാണ് മലയാളികൾ എല്ലാവരും കാത്തിരക്കുന്ന മത്സരം. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും. ഐപിഎൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് മലയാളി താരം ഒരു ടീമിനെ നയിക്കുന്നത്. നാളെ വൈകിട്ട് 7.30ന് മുംബൈയിൽ വെച്ചാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.