IPL 2021 SRH vs KKR : ഇന്ന് വിദേശ നായകന്മാരുടെ പോരാട്ടം, ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഒയിൻ മോ​ർ​ഗിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും, സാധ്യത ഇലവൻ ഇങ്ങനെ

ഐപിഎൽ ഫ്രാഞ്ചൈസികളിൽ വിദേശികളായ നായകന്മാരുള്ളത് ഈ രണ്ട ടീമുകൾക്ക് മാത്രമാണുള്ളത്. ബാക്കിയുള്ള ആറ് ടീമുകളെയും നയിക്കുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 07:11 PM IST
  • ഐപിഎൽ ഫ്രാഞ്ചൈസികളിൽ വിദേശികളായ നായകന്മാരുള്ളത് ഈ രണ്ട് ടീമുകൾക്ക് മാത്രമാണുള്ളത്.
  • ബാക്കിയുള്ള ആറ് ടീമുകളെയും നയിക്കുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്.
  • ഏറ്റവും മികച്ച സ്ക്വാഡുകൾ ഉള്ള ടീമുകളിൽ ഒന്നാണ് ഹൈദരാബാദിന്റേത്
  • കൊൽക്കത്ത ആകട്ടെ യുവതാരങ്ങൾരക്ക് ഒപ്പം പരിചയ സമ്പവന്നരെയും സമമായി ഉൾപ്പെടുത്തിയാണ് അവസാന ഇലവൻ സൃഷ്ടിക്കുക
IPL 2021 SRH vs KKR : ഇന്ന് വിദേശ നായകന്മാരുടെ പോരാട്ടം, ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഒയിൻ മോ​ർ​ഗിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും, സാധ്യത ഇലവൻ ഇങ്ങനെ

Chennai : IPL 2021 സീസണിന്റെ മൂന്നാമത്തെ മത്സരത്തിൽ ഇന്ന് Sunrisers Hyderabad കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (Kolkata Knight Riders) നേരിടും. ചെന്നൈയിൽ വെച്ച് വൈകിട്ട് 7.30നാണ് മത്സരം.

ഐപിഎൽ ഫ്രാഞ്ചൈസികളിൽ വിദേശികളായ നായകന്മാരുള്ളത് ഈ രണ്ട് ടീമുകൾക്ക് മാത്രമാണുള്ളത്. ബാക്കിയുള്ള ആറ് ടീമുകളെയും നയിക്കുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. കഴിഞ്ഞ കുറെ സീസണുകളായി മികച്ച് ഫോം തുടരുന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് എസ്ആർഎച്ച് പുതിയ സീസണിന് ഇന്ന് ഇറങ്ങുന്നത്. 

ALSO READ : IPL 2021 CSK vs DC : ഡൽഹി ക്യാപിറ്റിൽസിനെതിരെയുള്ള തോൽവിക്ക് ശേഷം എം എസ് ധോണിക്ക് വീണ്ടും മറ്റൊരു തിരിച്ചടി

കെകെആർ ആകട്ടെ ​ഗൗതം ​ഗംഭീർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം നല്ലൊരു സീസൺ സൃഷ്ടിക്കാനായിട്ടമില്ല. നില മെച്ചപ്പെടുത്തി പ്ലേ ഓഫ് ഉറപ്പിക്കുക എന്ന് ലക്ഷ്യത്തോടെ തന്നെയാണ് കെകെആർ പുതിയ സീസണിന് തുടക്കമിടുന്നത്.

ഏറ്റവും മികച്ച സ്ക്വാഡുകൾ ഉള്ള ടീമുകളിൽ ഒന്നാണ് ഹൈദരാബാദിന്റേത്. ഒരോ ഇലവന് നിശ്ചിയിക്കുമ്പോൾ ഏത് താരത്തെ ഒഴുവാക്കണമെന്ന ഒരു ആശയ കൊഴപ്പം മാത്രമാണ് എസ്ആർഎച്ചിനുള്ളത്.  

ALSO READ : IPL 2021 CSK vs DC : ചെന്നൈയ്ക്കും തോൽവിയോടെ തുടക്കം, റിഷഭ് പന്തിന് ക്യാപ്റ്റൻസി കരിയറിലെ ആദ്യ ജയം, ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് വിജയം

എസ്ആർഎച്ചിന്റെ സാധ്യത ഇലവൻ

ഡേവിഡ് വാർണർ
ജോണി ബയ‌ർസ്റ്റോ
മനീഷ് പാണ്ഡെ
കെയിൻ വില്യംസൺ
വിജയ് ശങ്കർ
കേദാവ് ജാദവ്
ശ്രീവത്സ് ​ഗോസ്വാമി
റഷീദ് ഖാൻ
ഖലീൽ അഹമ്മദ്
ഭുവനേശ്വർ കുമാർ
ടി നടരാജൻ

ALSO READ : IPL എങ്ങനെ Disney + Hotstar ൽ സൗജന്യമായി കാണാം?

കൊൽക്കത്ത ആകട്ടെ യുവതാരങ്ങൾരക്ക് ഒപ്പം പരിചയ സമ്പവന്നരെയും സമമായി ഉൾപ്പെടുത്തിയാണ് അവസാന ഇലവൻ സൃഷ്ടിക്കുക

കെകെആറിന്റെ സാധ്യത ഇലവൻ

ശുഭ്മാൻ ​ഗിൽ
നിതീഷ് റാണ
ദിനേഷ് കാർത്തിക്ക്
ഒയിൻ മോർ​ഗൻ
കരുൺ നായർ
ആന്ദ്രെ റസ്സൽ
ഷക്കീബ് ആൽ ഹസൻ അല്ലെങ്കിൽ സുനിൽ നരയ്ൻ
കുൽദീപ് യാദവ്
വരുൺ ചക്രവർത്തി
പാറ്റ് കമ്മിൻസ്
പ്രസിദ്ധ് കൃഷ്ണ

വൈകിട്ട് 7.30നാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News