വീണ്ടുമൊരു ക്രിക്കറ്റ്-ചലച്ചിത്ര താര വിവാഹം!

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനിഷ് പാണ്ഡെയും ചലച്ചിത്ര താര൦ ആശ്രിത ഷെട്ടിയും വിവാഹിതരായി. മുംബൈയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്ര൦ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 

Last Updated : Dec 2, 2019, 06:17 PM IST
വീണ്ടുമൊരു ക്രിക്കറ്റ്-ചലച്ചിത്ര താര വിവാഹം!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മനിഷ് പാണ്ഡെയും ചലച്ചിത്ര താര൦ ആശ്രിത ഷെട്ടിയും വിവാഹിതരായി. മുംബൈയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്ര൦ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 

സൂറത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് പാണ്ഡെ മുംബൈയിലെത്തിയത്. നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ ക്യാപ്റ്റനാണ് മുപ്പതുകാരനായ മനീഷ് പാണ്ഡെ. 

പരമ്പരാഗത വേഷമണിഞ്ഞ പുതിയ താരദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ദ്രജിത്ത്, ഒരു കനിയും മൂന്നു കാലവാണികളും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ആശ്രിത ഷെട്ടി. 

ആര്‍ പനീര്‍സെല്‍വം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആശ്രിത നായികയാവുമെന്നും അഭ്യൂഹങ്ങളുണ്ട്. മനീഷ് പാണ്ഡെയും ആശ്രിത ഷെട്ടിയും വിവാഹതിരാകുമെന്ന വാര്‍ത്ത ഈ വര്‍ഷം ഒക്ടോബറിലാണ് പുറത്തുവന്നത്.

2015 ലാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ മനീഷ് പാണ്ഡെ അരങ്ങേറ്റം നടത്തുന്നത്. 23 ഏകദിനങ്ങളിലും 31 ട്വന്റി 20 മത്സരങ്ങളിലും താരം ജഴ്‌സി അണിഞ്ഞു. 

More Stories

Trending News