കൊൽക്കത്തയെ ഇനി മോർഗൻ നയിക്കും; ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാർത്തിക്

ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഓയിൻ  മോർഗൻ  ഇനി മുതൽ ടീമിനെ നയിക്കും. 

Written by - Sneha Aniyan | Last Updated : Oct 16, 2020, 04:36 PM IST
  • ഗൗത൦ ഗംഭീറിന് പകരക്കാരനായി 2018 ലാണ് ദിനേശ് കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
  • മോർഗൻ ടീമിനെ മുൻപോട്ട് നയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയെ ഇനി മോർഗൻ നയിക്കും; ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാർത്തിക്

കൊൽക്കത്ത നൈറ്റ്  റൈഡേഴ്‌സി(Kolkatha Knight Riders)ന്റെ  ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു  ദിനേശ് കാർത്തിക്. ഔദ്യോഗിക   വാർത്താ കുറിപ്പിലൂടെ ടീ൦ മാനേജ്മെന്റാണ് ഇക്കാര്യം  അറിയിച്ചത്. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഓയിൻ  മോർഗൻ  ഇനി മുതൽ ടീമിനെ നയിക്കും. ഗൗത൦ ഗംഭീറിന്  പകരക്കാരനായി  2018 ലാണ് ദിനേശ്  കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. 

ഇതുപോലെയൊരു തീരുമാനമെടുക്കാൻ ദിനേശ്  കാർത്തിക്കി(Dinesh Karthik)ന്  വളരെയധികം  ധൈര്യ൦ ആവശ്യമാണെന്നും ആ തീരുമാനം തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടെങ്കിലും ആ തീരുമാനത്തെ ബഹുമാനിക്കുകയാണെന്നും  കൊൽക്കത്ത  സിഇഒ വെങ്കി മൈസൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ALSO READ | IPL 2020: ഹൈദരാബാദിനെ കീഴ്പ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം

കൂടാതെ, ടീമിന്റെ വൈസ്  ക്യാപ്റ്റനും 2019ൽ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത ക്യാപ്റ്റനുമായ  മോർഗൻ  ടീമിനെ  മുൻപോട്ട് നയിക്കുന്നതിൽ സന്തോഷമുണ്ടെന്നും  അദ്ദേഹം  വർത്തക്കുറിപ്പിൽ പറഞ്ഞു. IPL പതിമൂന്നാം സീസണിൽ ഇതുവരെ ഏഴു  മത്സരങ്ങൾ കളിച്ച കൊൽക്കത്ത പോയിന്റ് പട്ടികയിൽ നാലാമതാണ്. നാല് മത്സരങ്ങളിൽ മാത്രമാണ് തീം ജയം കണ്ടത്.

ഈ സീസണിന്റ  ആദ്യ  മത്സരം മുതൽ തന്ന റീ വിമർശനങ്ങൾ നേരിട്ട ക്യാപ്റ്റനാണ്  ദിനേശ്.   കളിച്ച ഏഴു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ്  ദിനേശ് കാർത്തിക് അർദ്ധ സെഞ്ചുറി തികച്ചത്. ആകെ സമ്പാദ്യം 108  റൺസ് മാത്രം. മറുവശത്ത്, അർധ സെഞ്ചുറികൾ നേടിയിട്ടില്ലെങ്കിലുമാകെ 35  ശരാശരിയിൽ മോർഗൻ നേടിയത് 175 റൺസാണ്. 

Trending News