IPL 2021 : ഓപ്പണർമാർ തിളങ്ങി, മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും ഏഴ് വിക്കറ്റ് വിജയം
ജയത്തോടെ ഡൽഹി പത്ത് പോയിന്റകളുമായി രണ്ടാം സ്ഥാനത്തേക്കും മുംബൈ ആറ് പോയിന്റുകളുമായി നാല് സ്ഥാത്തേക്കും കയറി.
New Delhi : ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ട് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസിനും ഏഴ് വിക്കറ്റ് വിജയം. മുംബൈ സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന രാജ്സഥാൻ റോയൽസിനെയും ഡൽഹി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് തോൽപ്പിച്ചത്.
ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ആദ്യം ബാറ്റിങിനിറങ്ങുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഡത്ത് ഓവറുകളിൽ സ്കോറിങ് വേഗ ഇല്ലാഴ്മയെ തുടർന്ന് രാജസ്ഥാന് 171 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. നായകൻ സഞ്ജുവാണ് രാജ്സ്ഥാൻ ടോപ് സ്കറർ.
ALSO READ : SRH vs CSK : അടിച്ച് തകർത്ത് റുതുരാജ് ഗെയ്ക്കുവാദും ഫാഫ് ഡുപ്ലസിസും, ചെന്നൈയ്ക്ക് തുടർച്ചായ അഞ്ചാം ജയം
പ്രതിരോധിക്കാവുന്ന ലക്ഷ്യമാണ് രാജസ്ഥാൻ ഉയർത്തിയിരുന്നെങ്കിലും ജയത്തിന് വേണ്ടിയുള്ള പ്രകടനം സ്ഞ്ജു സാംസണിന് നേതൃത്വത്തിലുള്ള നിരയിൽ നിന്ന് പ്രകടനമായില്ല, മോശമായ ബോളിങ് പ്രകടനമാണ് രാജസ്ഥാൻ പുറത്തെടുത്ത. ഓപ്പണിങ്ങിൽ ഇറങ്ങി പുറത്താകാതെ 70 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്കാണ് മുംബൈ ഇന്ത്യൻസിന്റെ ജയം അനയാസമാക്കിത്. ഡിക്കോക്കിന് സഹായകമായി കൃണാൽ പാണ്ഡ്യയുടെ ഇന്നിങ്സും നിർണായകമായി.
രണ്ടാം മത്സരത്തിൽ മുഴുവനും ഡൽഹിയുടെ അധിപത്യമായിരുന്നു ശ്രദ്ധേയമായത്. മുബൈയെ പോലെ ഡൽഹിയും ടോസ് നേടി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 82ന് അഞ്ച് എന്ന നിലയിൽ തകർന്ന കെകെആറിനെ ആന്ദ്രെ റസ്സിലാണ് 150 കടക്കാൻ സഹായിച്ചത്. റസ്സൽ 27 പന്തിൽ നാല് സിക്റുകളും രണ്ട് ഫോറും നേടി 45 റൺസെടുത്തു.
155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഓപ്പണിങ് കൂട്ടുകെട്ടായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 132 റൺസിന്റെ പാർട്ട്ണഞഷിപ്പാണ് ഡൽഹിയുടെ ജയം അനയാസമാക്കിയത്. പൃഥ്വി ഷാ 41 പന്തിൽ 11 ഫോറുകളും മൂന്ന് സിക്സറുകളുമായി 82 റൺസ് എടുത്തു. 3.3 ഓവർ ബാക്കി നിൽക്കവെയാണ് ഡൽഹിയുടെസ ജയം.
ALSO READ : PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം
ജയത്തോടെ ഡൽഹി പത്ത് പോയിന്റകളുമായി രണ്ടാം സ്ഥാനത്തേക്കും മുംബൈ ആറ് പോയിന്റുകളുമായി നാല് സ്ഥാത്തേക്കും കയറി. അടുത്ത മത്സരത്തിൽ പഞ്ചാബ് കിങ്സിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...