Ipl 2021: ഇനി ആർച്ചറില്ല,രാജസ്ഥാന് കനത്ത തിരിച്ചടി

വലത്തേകൈയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം താരം പരിശീലനം പുനരാരംഭിച്ചെങ്കിലും ഈ സീസണിൽ അദ്ദേഹം ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ബോർഡ് സ്ഥിരീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 01:45 PM IST
  • ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് അസോസിയേഷന്റെ മെഡിക്കൽ ടീം നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്തിയത്.
  • മേയ് പകുതിയോടെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ താരം കളിക്കുവാനുള്ള ശ്രമത്തിലാണ്
  • ഐപിഎലിൽ ഈ സീസണിൽ താരം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു
  • 2019 മുതൽ രാജസ്ഥാന്റെ തുറുപ്പ്ചീട്ടായിരുന്നു ജോഫ്ര ആർച്ചർ
Ipl 2021: ഇനി ആർച്ചറില്ല,രാജസ്ഥാന് കനത്ത തിരിച്ചടി

പ്രതിക്ഷകളെ കാറ്റിൽ പറത്തിയ ആ തീരുമാനം രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഈ സീസണിൽ ഉണ്ടാക്കിയത്. താൽകാലികമായി ഈ ഐപിഎലിൽ ഉണ്ടാവില്ലെന്ന രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചറിന്റെ തീരുമാനമാണ് ആരാധകരുൾപ്പെടെ എല്ലാവരുടെയും ച‌ർച്ചാവിഷയം. 

വലത്തേകൈയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം താരം പരിശീലനം പുനരാരംഭിച്ചെങ്കിലും ഈ സീസണിൽ (IPL 2021) അദ്ദേഹം ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ബോർഡ് സ്ഥിരീകരിച്ചു. 26കാരനായ ആർച്ചറുടെ പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് അസോസിയേഷന്റെ മെഡിക്കൽ ടീം നടത്തിയ സൂക്ഷ്മ പരിശോധനയിലാണ്  കണ്ടെത്തിയത്.

ALSO READ : RR vs PBKS : Sanju Samson ന്റെ ഒറ്റയാൻ പോരാട്ടം അവസാന പന്തിൽ പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബിന് നാല് റൺസ് വിജയം

അടുത്തയാഴ്ചയോടെ ആർച്ചർ സസ്ക്സിൽ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മേയ് പകുതിയോടെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ താരം കളിക്കുവാനുള്ള ശ്രമത്തിലാണ്. എന്നാൽ ഐപിഎലിൽ ഈ സീസണിൽn (Season) താരം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.2019 മുതൽ രാജസ്ഥാന്റെ തുറുപ്പ്ചീട്ടായിരുന്നു ജോഫ്ര ആർച്ചർ. അദ്ദേഹത്തിന്റെ അതിവേഗ ബൗളിംഗിലൂടെ ആവേശം തീർത്ത മൈതാനം ഈ തവണ കാണില്ലെന്ന സങ്കടത്തിലാണ് ആരാധകർ.

ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video

ജനുവരിയിൽ തന്റെ വീട് വൃത്തിയാക്കുന്നതിനിടെ കൈയിൽ ഗ്ലാസ് കഷ്ണം തുളച്ചു കയറിയതിനെ തുടർന്നാണ് ആർച്ചറിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. കൈയിലെ പരിക്കുമായി ഇന്ത്യ പര്യടനത്തിനെത്തിയ താരത്തിന് തിരികെ നാട്ടിൽ എത്തിയ ശേഷം മാർച്ച് 29 നായിരുന്നു ശസ്ത്രക്രിയ.
 
14ാമത് സീസണിൻറെ പകുതിയിലെങ്കിലും ആർച്ചറിനെ തിരികെ കൊണ്ടുവരാം എന്ന പ്രതീക്ഷയിലായിരുന്നു രാജസ്ഥാൻ റോയൽസ്. ആർച്ചറിന് കളിക്കാനാവില്ലെന്നും അത് ടീമിന് കനത്ത നഷ്ടമാണെന്നും രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഗക്കാര പറഞ്ഞു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News