Mumbai: IPLന്‍റെ ചരിത്രത്തില്‍  150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ  താരമായി മുന്‍ ക്യാപ്റ്റന്‍  MS Dhoni...  


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്ലിന്‍റെ  (IPL) വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരമെന്ന അപൂര്‍വ നേട്ടമാണ്  എം എസ് ധോണി (MS Dhoni) സ്വന്തമാക്കിയിരിയ്ക്കുന്നത്. വിവിധ സീസണുകളിലായി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍   നിന്നും റൈസി൦ഗ് പൂനെയില്‍നിന്നുമായി  ഇതിനോടകം താരം പ്രതിഫലമായി നേടിയത് 152 കോടി രൂപയാണ്.


IPL 2021 സീസണില്‍ 15 കോടി രൂപയാണ് താരത്തിന് പ്രതിഫലം.  2018 മുതല്‍ 15 കോടി രൂപയാണ് താരത്തിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  (Chennai Super Kings) മുടക്കുന്നത്. 2008 ല്‍  6 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം താരത്തിന് അതേ തുകയാണ് പ്രതിഫലമായി  ലഭിച്ചത്. 


2020 IPL അവസാനിച്ചപ്പോള്‍   137 കോടിയായിരുന്നു ധോണിയുടെ സമ്പാദ്യം.  2021ല്‍ അതേ തുകയ്ക്ക്  ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തീരുമാനിച്ചതോടെയാണ്‌  ധോണിയുടെ IPL സമ്പാദ്യം 150 കോടി കടന്നത്. 


2008ലെ IPL മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനാണ് ധോണി. ഇടയ്‌ക്ക് ടീമിന് വിലക്ക് വന്നപ്പോള്‍ മാത്രമാണ് താരം  ചെന്നൈ ജേഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങാതിരുന്നത്. 


നിലവില്‍ ഒരു സീസണില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്   ബാംഗ്ലൂര്‍ നായകനായ വിരാട് കോഹ്ലിയാണ് (Virat Kohli) . 17 കോടി രൂപയാണ് താരത്തിനായി ബാംഗ്ലൂര്‍ ചെലവിടുന്നത്.


Also read: Sourav Ganguly Kolkata യിലെ ആശുപത്രിയിൽ നിന്ന് Discharge ചെയ്തു, കഴിഞ്ഞ മാസത്തിനുള്ളിൽ BCCI അധ്യക്ഷന് ചെയ്തത് 2 Heart Operation


എം എസ്  ധോണിയ്ക്ക് തൊട്ടുപിന്നാലെ രോഹിത് ശര്‍മയാണ് (Rohit Sharma)  നില്‍ക്കുന്നത്.  രോഹിത് ശര്‍മയ്ക്ക് 15 കോടി രൂപയാണ് ഒരു സീസണില്‍ നിന്നുള്ള വരുമാനം. വിവിധ സീസണുകളില്‍ നിന്നായി രോഹിത് ശര്‍മ ഇതുവരെ  146.6 കോടി രൂപ പ്രതിഫലമായി നേടി. മൂന്നാം സ്ഥാനത്ത് കോഹ്ലിയാണുള്ളത്. 143.2 കോടി രൂപയാണ് കോഹ്ലി ഇതുവരെ നേടിയിരിക്കുന്നത്.


https://bit.ly/3b0IeqA