തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമ്മിൽ വിവാഹിതരാകുന്നു
കുടുംബക്കാരും അടുത്ത സുഹൃത്തക്കളുമായി ചെറിയ ചടങ്ങായി നടത്തുമെന്നാണ് ഇരുവരും അറിയിക്കുന്നത്. ജ്വാലയുടെ 37-ാം ജന്മദിനത്തലായിരുന്നു ഇരുവരുടെ വിവാഹം നിശ്ചയം നടന്നത്.
Chennai : രാചസൻ എന്ന് സിനിമയിലൂടെ പ്രമുഖനായ തമിഴ് നടൻ വിഷ്ണു വിശാലും (Vishnu Vishal) ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും (Jwala Gutta) തമ്മിൽ വിവാഹതരാകുന്നു. ഏപ്രിൽ 22നാണ് തങ്ങൾ വിവാഹതരാകുന്നു എന്ന് ട്വിറ്ററിലൂടെ ഇരുവരും അറിയിച്ചിരിക്കുന്നത്. വളരെ നാളുകളായി ഇരുവരും പ്രണയത്തിലാണ്.
കുടുംബക്കാരും അടുത്ത സുഹൃത്തക്കളുമായി ചെറിയ ചടങ്ങായി നടത്തുമെന്നാണ് ഇരുവരും അറിയിക്കുന്നത്. ജ്വാലയുടെ 37-ാം ജന്മദിനത്തലായിരുന്നു ഇരുവരുടെ വിവാഹം നിശ്ചയം നടന്നത്.
ALSO READ : വിവാഹത്തിനൊപ്പം വൈറലായി ദുർഗ്ഗയുടെ ഹൽദി ചടങ്ങ്
37കാരിയായ ജ്വാല ഗുട്ട 2010 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. തുടർന്ന് താരത്തെ അർജുന അവാർഡ് നൽകി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു. 2011 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ജ്വാല സ്വന്തമാക്കിയിരുന്നു. ഡബിൾസിൽ ലോക റാങ്കിൽ ആറാം സ്ഥാനത്തെ വെരെ ജ്വല എത്തിയിരുന്നു.
ALSO READ : നടി ഉത്തര ഉണ്ണി വിവാഹിതയായി, ആശംസകള്‍ അറിയിക്കാന്‍ സംയുക്ത വര്‍മ്മ നേരിട്ടെത്തി, കാണാം ചിത്രങ്ങള്‍
റാച്ചസൻ, മുന്ദാസിപട്ടി, നീർപാറവെയ്, വെണ്ണില കബിഡി കുഴു, ഇന്ദു നേട്രു നാളെയ് എന്നീ ചിത്രങ്ങളിലൂടെ തമിഴിലെ പ്രമുഖ നടനാണ് വിഷ്ണു വിശാൽ. വിഷ്ണുവിന്റെ റാച്ചസന് വലിയ തോതിൽ പ്രശംസ ലഭിച്ച ചിത്രം കൂടിയാണ്.
ഇത് രണ്ടാം തവണയാണ് ഇരുവരും വിവാഹിതരാകുന്നത്. ജ്വാല ബാഡ്മിന്റൺ താരമായിരുന്നു ചേതൻ ആന്ദിനെ വിവാഹം ചെയ്ത് പിന്നീട് 2011 വേർപിരിയുകയായിരുന്നു. വിഷ്ണു വിശാൽ സിനിമ പ്രവർത്തകയായ രഞ്ജിനി നടരാജുമായി പ്രണയത്തെ തുടർന്ന് വിവാഹ ചെയ്യുകയായിരുന്നു. തുടർന്ന് 2018ലാണ് ഇരുവരും ബന്ധം വേർപിരിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...