തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ എന്ന അഭിപ്രായം സ്വന്തമാക്കിയ വിഷ്ണു വിശാൽ ചിത്രം 'രാക്ഷസന്‍' തെലുങ്കിലേക്ക്.
നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായെത്തുന്ന ചിത്രത്തില്‍ മലയാളി താരം അനുപമ പരമേശ്വരനാണ് നായിക.
വിഷ്ണു വിശാലും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാക്ഷസന്‍ തമിഴില്‍ വന്‍ വിജയം നേടി മുന്നേറിയ ചിത്രമായിരുന്നു. രാംകുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആക്സസ് ഫിലിം ഫാക്ടറിയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ചിത്രത്തിനു ലഭിച്ചിരുന്നു.