തെലങ്കാന: തിരഞ്ഞെടുപ്പിന്‍റെ 'സുതാര്യത'യെ ചോദ്യം ചെയ്​ത്​ ​ജ്വാല ഗുട്ട

തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ ബാഡ്​മിൻറൺ താരം ​ജ്വാല ഗുട്ട രംഗത്തെത്തി. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന്​ അപ്രത്യക്ഷമായെന്നാണ്​ ജ്വാല ഗുട്ടയുടെ പരാതി. 

Updated: Dec 7, 2018, 01:06 PM IST
തെലങ്കാന: തിരഞ്ഞെടുപ്പിന്‍റെ 'സുതാര്യത'യെ ചോദ്യം ചെയ്​ത്​ ​ജ്വാല ഗുട്ട

ഹൈദരാബാദ്: 2018ലെ അവസാനവട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജസ്ഥാനിലും തെലങ്കാനയിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ ബാഡ്​മിൻറൺ താരം ​ജ്വാല ഗുട്ട രംഗത്തെത്തി. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന്​ അപ്രത്യക്ഷമായെന്നാണ്​ ജ്വാല ഗുട്ടയുടെ പരാതി. 

ട്വിറ്ററിലുടെയാണ് താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്​. ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോഴാണ് വോട്ടർ പട്ടികയിൽ നിന്ന്​ തന്‍റെ പേര്​ അപ്രത്യക്ഷമായെന്ന്​ മനസിലായതെന്ന് ജ്വാല ഗുട്ട ട്വീറ്റ്​ ചെയ്​തു. കൂടാതെ, വോട്ടർ പട്ടികയില്‍നിന്ന് പേരുകൾ ഇത്തരത്തിൽ നിഗൂഢമായി ഇല്ലാതാകു​മ്പോള്‍ തിരഞ്ഞെടുപ്പ്​ എങ്ങനെ സുതാര്യമാവുമെന്നും അവർ ചോദിച്ചു.

 

തെലങ്കാനയിൽ വോട്ടെടുപ്പ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇത്തവണ ത്രികോണ മത്സരമാണ്‌. കോൺഗ്രസ്-ടിഡിപി സഖ്യവും പ്രാദേശിക പാര്‍ട്ടിയായ ടിആര്‍എസും ബിജെപിയും തമ്മിലാണ് മത്സരം.