പല കാര്യങ്ങളിലും എന്റെ ഭര്‍ത്താവ് ഷുഐബ് ധോണിയെ പോലെ -സാനിയ മിര്‍സ
മനസ് വച്ചിരുന്നെങ്കില്‍ വിരമ്മിക്കല്‍ മത്സരം ലഭിക്കുമായിരുന്ന താരമാണ് ധോണിയെന്നും അതിനു ശ്രമിക്കാതെ വിടവാങ്ങിയതാണ് ധോണിയെ ധോണിയാക്കുന്നതെന്നും സാനിയ പറഞ്ഞു.
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ഷുഐബ് മാലിക്കിനെ പോലെയാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ(Sania Mirza). ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് സംസാരിക്കവെയാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..!
മനസ് വച്ചിരുന്നെങ്കില്‍ വിരമ്മിക്കല്‍ മത്സരം ലഭിക്കുമായിരുന്ന താരമാണ് ധോണി(MS Dhoni)യെന്നും അതിനു ശ്രമിക്കാതെ വിടവാങ്ങിയതാണ് ധോണിയെ ധോണിയാക്കുന്നതെന്നും സാനിയ പറഞ്ഞു. അദ്ദേഹത്തിന്റെ കളത്തിലെ പ്രകടനങ്ങള്‍ വിരമിക്കല്‍ ചടങ്ങിനേക്കാള്‍ വലുതാണെന്നും സാനിയ പറഞ്ഞു.
പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്..!
വിരമിക്കല്‍ ഒരാഘോഷമാക്കാന്‍ താല്പര്യമുണ്ടെങ്കില് ധോണിയ്ക്ക് അതിനു കഴിയുമായിരുന്നുവെന്നും അദ്ദേഹത്തിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും സാനിയ അഭിപ്രായപ്പെട്ടു. സ്വന്തം പേരില്‍ മാത്രമല്ല രാജ്യത്തിനു വേണ്ടിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ധോണിയെന്നും സാനിയ പറഞ്ഞു.
ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ
കൂടാതെ, ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും താരം പറഞ്ഞു. ഇരുവരുടെയും സ്വഭാവ രീതികള്‍ സമാനമാണെന്നും സ്വതവേ നിശബ്ദരായ ഇരുവരും രസികരാണെന്നും സാനിയ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് സച്ചിന്. കോഹ്ലി, ധോണി എന്നായിരുന്നു സാനിയയുടെ മറുപടി.