മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ IPLലിലൂടെ പുനരാരംഭിക്കുകയാണ്. ഇതിനിടെ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുണ്ടായ അടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ക്രിക്കറ്റ് ടീ൦ vs വിരമിച്ചവരുടെ ടീം.... യാത്രയയപ്പ് ലഭിക്കത്തവരുടെ ടീമുമായി പഠാന്‍


ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) നായകന്‍ മഹേന്ദ്ര സിംഗ് ധോണി(MS Dhoni)യുടെ ആരാധകരും മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma)യുടെ ആരാധകരും തമ്മിലാണ് അടിയുണ്ടായത്. മഹാരാഷ്ട്ര(Maharshtra)യിലെ കോലാപ്പൂര്‍ ജില്ലയിലാണ് സംഭവം. ഇതിനിടെ ധോണി ആരാധകര്‍ രോഹിത് ആരാധകനായ ഒരാളെ സമീപത്തെ കരിമ്പിന്‍ തോട്ടത്തില്‍ പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചു. 


പല കാര്യങ്ങളിലും എന്റെ ഭര്‍ത്താവ് ഷുഐബ് ധോണിയെ പോലെ -സാനിയ മിര്‍സ



കോലാപ്പൂരിലെ കുറുന്‍ദ്വാദില്‍താരങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് കൂട്ടതല്ലില്‍ കലാശിച്ചത്. ഓഗസ്റ്റ് 15നു മഹേന്ദ്ര സിംഗ് ധോണി വിരമിച്ചപ്പോള്‍ കുറുന്‍ദ്വാദ് ടൗണില്‍ അദ്ദേഹത്തിന്‍റെ കട്ടൗട്ട് സ്ഥാപിച്ചിരുന്നു.ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരം ;ലഭിക്കുന്നത്. 


രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..!


ഇതോടെ, ,മഹാരാഷ്ട്ര സ്വദേശിയായ രോഹിത്തിന്റെ ആരാധകരും ടൌണില്‍ കട്ടൗട്ട് സ്ഥാപിച്ചു. ഇരു താരങ്ങളുടെയും കട്ടൗട്ടുകള്‍ ഒരുമിച്ച് വന്നതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കത്തിനിടെ ധോണിയുടെ ആരാധകരില്‍ ഒരാള്‍ രോഹിതിന്റെ കട്ടൗട്ട് കീറിക്കളഞ്ഞു. 


പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്..!


സംഭവത്തില്‍ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ടൗണില്‍ സ്ഥാപിച്ചിരുന്ന ഇരു താരങ്ങളുടെയും കട്ടൗട്ടുകള്‍ പോലീസ് നീക്ക൦ ചെയ്തു. താരങ്ങളുടെ പേരില്‍ ആരാധകര്‍ തമ്മിലടിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗും രംഗത്തെത്തിയിരുന്നു.