ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ  പിവി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ക്കും ജിംനാസ്റ്റിക് താരം ദീപ കര്‍മാര്‍ക്കര്‍, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവര്‍ക്കും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരം സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

15 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും മൂന്ന് താരങ്ങള്‍ക്ക് ധ്യാന്‍ചന്ദ് പുരസ്കാരവും സമ്മാനിച്ചു. മെഡലും പ്രശസ്തിപത്രവും 7.5 ലക്ഷം രൂപയുമാണ് ഖേല്‍രത്ന പുരസ്കാരം. . നീന്തല്‍ പരിശീലകനും മലയാളിയുമായ എസ്. പ്രദീപ് കുമാറും ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങി. ശില്‍പവും പ്രശ്സ്തി പത്രവും അഞ്ചുലക്ഷം രൂപയുമാണ് അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് പുരസ്കാര ജേതാക്കള്‍ക്ക് ലഭിക്കുക.


1991 മുതലാണ് കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം സമ്മാനിച്ച്‌ തുടങ്ങിയത്.