ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് ജയം
ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. എട്ടാം മിനുറ്റില്‍ ചിന്ഗ്ലന്സനയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മുപ്പത്തി അഞ്ചാം മിനിറ്റില്‍ കോദജിത്തിലൂടെ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
റിയോ ഡെ ജനീറോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. എട്ടാം മിനുറ്റില്‍ ചിന്ഗ്ലന്സനയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മുപ്പത്തി അഞ്ചാം മിനിറ്റില്‍ കോദജിത്തിലൂടെ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
നാല്പ്പത്തിഎട്ടാം മിനിറ്റില്‍ ഗോണ്സലോയിലൂടെ അര്‍ജന്റീന തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും ജെര്‍മ്മനിക്കെതിരെ അവസാന നിമിഷം ഗോള്‍ വഴങ്ങിയതു പോലത്തെ അത്ഭുതം ഈ തവണ സംഭവിച്ചില്ല. പെനാല്‍റ്റി കോണ്ണറിലൂടെയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പിറന്നത്. വാശിയേറിയ മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യക്ക് തുണയായി.