Brazilian Footballer Robinho കൂട്ട ബലാത്സംഗ ഇരയെ അപമാനിച്ചതിന് ഇറ്റാലിയൻ കോടതി 9 ജയൽ ശിക്ഷ വിധിച്ചു
നേരത്തെ 2017ൽ റൊബീഞ്ഞോ കൂട്ടബലാത്സംഗ കേസിൽ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013ലാണ് റൊബീഞ്ഞോ നിശാ ക്ലബിൽ വെച്ച് 23കാരിയായ യുവതിയെ കൂട്ടബലാത്സം ചെയ്തത്. എന്നാൽ റൊബീഞ്ഞോ കേസുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിക്കുകയായിരുന്നു.
Milan : കൂട്ട് ബലാത്സംഗ ഇരയെ അപമാനിച്ചതിന് Brazilian ഫുട്ബോൾ താരം Robinho ക്ക് ഒമ്പത് വർഷ ജയിൽ ശിക്ഷ വിധിച്ച് Italian Court. കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ മുൻ Real Madrid, AC Milan താരം ഇരയെ താഴ്ത്തിക്കെട്ടുകയും അപമാനിക്കുകയും ചെയ്തതിനെ തുടർമന്നാണ് മിലാൻ കോടതി 9 വർഷത്തേക്ക് ശിക്ഷ വിധിച്ചത്.
നേരത്തെ 2017ൽ റൊബീഞ്ഞോ കൂട്ടബലാത്സംഗ കേസിൽ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013ലാണ് റൊബീഞ്ഞോ നിശാ ക്ലബിൽ വെച്ച് 23കാരിയായ യുവതിയെ കൂട്ടബലാത്സം ചെയ്തത്. എന്നാൽ റൊബീഞ്ഞോ കേസുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിക്കുകയായിരുന്നു.
ALSO READ : ISL 2020-21: വീണ്ടും രക്ഷകനായി KP Rahul, FC Goa യ്ക്കെതിരെ Kerala Blasters ന് സമനില
പുതുതായി പുറത്ത് വരുന്ന റിപ്പോർട്ടുടകൾ പ്രകാരം ബ്രസീലിയൻ താരവും തന്റെ കൂടെയുള്ളവരും നേരത്തെ സമ്മതിച്ച വസ്തുതകളെക്കുറിച്ച് വ്യത്യസ്തമായി വിവരങ്ങൾ നൽകി അന്വേഷകരെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാണ്. റൊബീഞ്ഞോയെ കൂടാതെ താരത്തിന്റെ സുഹൃത്ത് റിച്ചാർഡ് ഫാൽക്കോയെക്കെതിരയും കേസ് പ്രതിയാക്കി കുറ്റം ചുമത്തിട്ടുണ്ട്.
എന്നാൽ ബ്രസീലിൽ ഉള്ള റൊബീഞ്ഞോയെ ഇറ്റാലിയൻ തടവറയിലാകാൻ സാധ്യത ഇല്ല. കൂടാതെ ബ്രസീൽ ഒരിക്കലും തങ്ങളുടെ പൗരന്മാരെ വിട്ടു കൊടുക്കാൻ തയ്യറകില്ല.
കഴിഞ്ഞ് വർഷം റോബീഞ്ഞോയും മറ്റ് കൂട്ടു പ്രതികളും ചേർന്ന് നടത്തിയ ഫോൺ സംഭാഷണത്തിലും മെസ്സേജുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഇവരെ കുറ്റവാളിയെന്ന് കണ്ടെത്തിയത്. ഇവരുടെ സംഭാഷണത്തിൽ ഇര മദ്യപിച്ചിരുന്നുയെന്നും പറയുന്നണ്ട്.
അതിനിടെ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ റൊബീഞ്ഞോയ്ക്ക് 45 ദിവസത്തെ സമയം ഉണ്ട്. ഇല്ലാത്തപക്ഷമാണ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങുക.
ALSO READ : ISL 2020-21 : ലീഗ് മത്സരങ്ങൾ കഴിഞ്ഞു ഇനി കപ്പിനായുള്ള പോരാട്ടം, കാണാം ISL Playoff Line Up
ഈ സംഭവത്തെ തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ കബ്ല് സാന്റോൺ എഫ്സി റൊബീഞ്ഞോയുമായുള്ള കരാർ അവസാനിപ്പിക്കുകുയും ടീമിൽ നിന്ന് ഒഴുവാക്കുകയും ചെയ്തു. എസി മിലാൻ താരമിയിരിക്കെയാണ് താരം ഈ കേസിൽ ഉൾപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...