Mumbai : ആഗോളതലത്തിൽ തന്നെ ജനപ്രിയ ഇംഗ്ലീഷ് സീരിയസായ ഫ്രണ്ട്സിന്റെ റീയൂണിയനാണ് (F.R.I.E.N.D.S Reunion) ഇന്ന് സോഷ്യൽ മീഡിയയിൽ (Social Media) വലിയ ചർച്ചയാകുന്ന ഒരു വിഷയം. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് OTT പ്ലാറ്റ്ഫോമായ ZEE5 ലാണ് ഫ്രണ്ട് റീയൂണിയൻ സംപ്രേക്ഷണം ചെയ്തത്. എന്നാൽ ഫ്രണ്ട്സ് റീയൂണിയനെക്കാൾ താൻ മറ്റൊരു റീയൂണിയന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ രോഹിത് ശർമ (Rohit Sharma) സോഷ്യൽ മീഡിയയിലൂടെയാണ് അറിയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അത് മറ്റൊന്നുമല്ല തിങ്ങി നിറഞ്ഞ് നിൽക്കുന്ന ഗ്യാലറിയാണ്. ഇന്ത്യൻ ആരാധക‍രെ കൊണ്ട് തിങ്ങി നിറഞ്ഞ് ഗ്യാലറി പങ്കുവെച്ചാണ് രോഹിത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റീയൂണിന് ഇതാണെന്ന് കുറപ്പ് നൽകിയാണ് രോഹിത് താന്റെ പണ്ടത്തെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 



ALSO READ : FRIENDS Reunion എത്തി; ഇന്ത്യയിൽ OTT പ്ലാറ്റ്ഫോമായ Zee 5 ൽ സംപ്രേക്ഷണം ആരംഭിച്ചു


നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. നേരത്തെ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ ഇംഗ്ലണ്ടുമായ ടെസ്റ്റ് മത്സരത്തിൽ 50 ശതമാനം വീതം കാണികളെ പ്രവേശിച്ചിരുന്നു. എന്നാൽ അഹമ്മദബാദിൽ വെച്ച് തന്നെ നടത്തിയ ട്വിന്റി20 മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം നിഷേധിച്ചു. പൂണെ വെച്ചുള്ള ഏകദിന മത്സരങ്ങൾ പൂർണമായും കോവിഡ് ചട്ടകൂടിനുള്ളിൽ നിന്നാായിരുന്നു ബിസിസിഐ സംഘടിപ്പിച്ചത്.


ALSO READ : IPL 2021ലെ ബാക്കി 31 മത്സരങ്ങൾ സെപ്റ്റംബർ അവസാനം 21 ദിവസങ്ങളായി നടത്തും, വേദി UAE


തുടർന്ന് നടത്തിയ ഐപിഎല്ലിന്റെ രണ്ടാംഘട്ട മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കാൻ ബിസിസിഐക്ക് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഐപിഎൽ ആരംഭിച്ച് ഒരാഴ്ചക്കിടെ തന്നെ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ അതിരൂക്ഷ വ്യാപനം ഉടലെടുക്കുകയും ചെയ്തു. അതിനിടെയിൽ ഐപിഎല്ലിന്റെ ബയോ ബബിൾ ഭേദിച്ച താരങ്ങൾക്കും കോച്ചും സ്റ്റാഫംഗങ്ങൾക്ക് വരെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ടൂർണമെന്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.


ALSO READ : ഒരു സ്പോൺസറെ ലഭിക്കുമോ? ഓരോ പരമ്പര കഴുമ്പോഴും ഷൂ പശ വെച്ച് ഒട്ടിക്കുകയാണ്, സിംബാവെ ക്രിക്കറ്റ് ടീമിന്റെ ദുരവസ്ഥ അറിയിച്ച് ഒരു താരത്തിന്റെ ട്വീറ്റ്


നിലവിൽ രോഹിത് ശർമ ഇന്ത്യൻ ടീമിനൊപ്പം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പങ്കെടുക്കാനുള്ള തയ്യറെടുപ്പിലാണ്. ഇപ്പോൾ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പുള്ള ക്വാറന്റീനിലാണ്. ജൂൺ രണ്ടിനാണ് ഇന്ത്യൻ താരങ്ങൾ യൂകെയിലേക്ക് തിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. അതിനെ ശേഷം ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനായി യുകെയിൽ തന്നെ തുടരും. ശേഷം സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഐപിഎല്ലിനായി ഇന്ത്യൻ താരങ്ങൾ നേരിട്ടെ യുഎഇലേക്ക് തിരിക്കും. ഐപിഎല്ലിന്റെ ബാക്കിയുള്ള മത്സരങ്ങളുടെ തിയതി ബിസിസഐ ഇതുവരെ പ്രഖ്യാവിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.