Mumbai : ബയോ ബബിൾ (Bio Bubble) ഭേദിച്ച് താരങ്ങൾക്ക് കോവിഡ് ബാധ ഉണ്ടായതിന് തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2021 (IPL 2021) സീസണിലെ ബാക്കി മത്സരങ്ങൾ സെപ്റ്റംബറിൽ നടത്താൻ ബിസിസിഐ (BCCI) പദ്ധതി ഇടുന്നു. സെപ്റ്റംബർ 19,20 ഓടോ മത്സരങ്ങൾ പുനഃരാരംഭിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് തലത്തിലായിട്ടാകും ബാക്കിയുള്ള 31 മത്സരങ്ങൾ 21 ദിവസങ്ങൾ കൊണ്ട് സംഘടിപ്പിക്കാൻ പോകുന്നത്. പത്ത് ദിവസം രണ്ട് മത്സരങ്ങൾ വീതവും ഏഴ് ദിവസം ഒരു മത്സരങ്ങളും ബാക്കി നാല് ദിവസങ്ങളിലായി പ്ലേ ഓഫുകളും നടത്താനാണ് പദ്ധതി. സെപ്റ്റംബർ 19,20 ഓടെ ടൂർണമെന്റിന്റെ ബാക്കിയുള്ള മത്സരങ്ങൾ ആരംഭിച്ചാൽ ഏകദേശം ഒക്ടോബർ 10 ഓടോ ഫൈനലും സംഘടിപ്പിക്കാനാണ് ഐപിഎൽ സംഘാടകരും ബിസിസിഐയും പദ്ധതി ഇടുന്നത്.
മെയ് നാലിനാണ് ഐപിഎൽ 14-ാം സീസൺ ചില താരങ്ങൾക്കും കോച്ചുകൾക്കും സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോട് താൽക്കാലികമായി നിർത്തിവെക്കുന്നത്. ബിസിസിഐ ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലവരുടെയും അഭിപ്രായം ചോദിച്ചിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ലീഗിലെ ബാക്കിയുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ തയ്യറെടുക്കുന്നതെന്ന് പിടിഐയോട് ബിസിസിഐയിലെ ഒരു ഉദ്യോഗ്സഥൻ അറയിച്ചിരിക്കുന്നത്.
ALSO READ : COVID Relief : BCCI രാജ്യത്തിന് 2000 ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകി
അതിനിടിയിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇംഗ്ലണ്ട് പര്യടനവും പൂർത്തിയാകും. സെപ്റ്റംബർ 14നാണ് ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നത്. ഐപിഎൽ പരിഗണിച്ച് മത്സരങ്ങൾ ക്രമീകരണങ്ങൾ മാറ്റാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് ബിസിസിഐ ആവശ്യപ്പെടുകയില്ലെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 14ന് മത്സരങ്ങൾ എല്ലാ അവസാനിച്ച് അതെ ദിവസം തന്നെ പ്രത്യേക ചാർട്ടേട് വിമാനത്തിൽ ഇന്ത്യൻ താരങ്ങളെ .യുഎഇയിൽ എത്തിക്കാനാണ് ബിസിസിഐ പദ്ധതി.
ഐപിഎൽ സംഘടിപ്പിക്കുന്നതിനാൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനവും മാറ്റിവെക്കും. ഐപിഎല്ലിന് പുറമെ ട്വിന്റി20 ലോകകപ്പ് വരുന്നതിനാൽ ദക്ഷിണാഫ്രിക്കൻ പര്യടനം ഒവുവാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിസിസിഐ വൃത്തം അറിയിച്ചു. അതോടൊപ്പം ന്യൂസിലാൻഡുമായി ഇന്ത്യയിൽ വെച്ച് നടത്തുന്ന മത്സരവും മാറ്റിവെക്കാൻ ബിസിസിഐ പദ്ധതിയിടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...