IPL 2021: Covid വ്യാപനം മത്സരങ്ങളെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി

രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍  IPLനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് BCCI അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി...

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 08:25 PM IST
  • IPL 2021 തീരുമാനിച്ച സമയത്തുതന്നെ നടക്കുമെന്നും Covid വ്യാപനം മത്സരങ്ങളെ ബാധിക്കില്ലെന്നും ഗാംഗുലി (Sourav Ganguly) വ്യക്തമാക്കി.
  • മുംബൈ IPL മത്സരങ്ങളുടെ പ്രധാന വേദിയാവുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന Weekend Lock Down മത്സരങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
IPL 2021: Covid വ്യാപനം  മത്സരങ്ങളെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി

Mumbai: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍  IPLനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് BCCI അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി...

IPL 2021 തീരുമാനിച്ച സമയത്തുതന്നെ  നടക്കുമെന്നും    Covid വ്യാപനം  മത്സരങ്ങളെ ബാധിക്കില്ലെന്നും  ഗാംഗുലി  (Sourav Ganguly) വ്യക്തമാക്കി.   മുംബൈ IPL മത്സരങ്ങളുടെ  പ്രധാന വേദിയാവുന്ന സാഹചര്യത്തില്‍  മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന  Weekend Lock Down മത്സരങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചിലൊന്ന് മത്സരങ്ങളും നടക്കുന്നത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ്.  നാല് ഫ്രാഞ്ചൈസികളുടെ മത്സരം മുംബൈ കേന്ദ്രീകരിച്ചാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ, കൊൽക്കത്ത ടീമുകളുടെ മിക്ക മത്സരങ്ങളും  മുംബൈയിലാണ് നടക്കുക.  

Also read: IPL 2021 : Chennai Super Kings ന്റെ ജേഴ്സിയില്‍ മദ്യത്തിന്റെ പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് Moeen Ali, താരത്തിന്റെ ആവശ്യം അംഗീകരിച്ച് ടീം

ഏപ്രില്‍ 9 മുതലാണ് IPL 2021  ആരംഭിക്കുക.   ആദ്യ മത്സരം  മുംബൈ ഇന്ത്യന്‍സും   റോയല്‍ ചലഞ്ചേഴ്സ്  ബാംഗ്ലൂരും തമ്മിലാണ്.  ചെന്നൈ  MA Chidambaram സ്റ്റേഡിയത്തിലാണ്  ഇത്തവണ ഉത്ഘാടന മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News