Pune : കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ തോളിനേറ്റ പരിക്കിനെ തുടർന്ന് Indian Cricket താരം Sreyas Iyer മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. England ന്റെ ബാറ്റിങ് സമയത്ത് എട്ടാം ഓവറിൽ ഫീൽഡിങ്ങിനിടെയാണ് ശ്രയസ് ഐയ്യർക്ക് പരിക്കേൽക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്ക് സാരമായതിനാൽ ശ്രയസിന് ബാക്കി ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നിന്നൊഴുവാക്കി. എന്നാൽ ഔദ്യോ​ഗികമായി ഇക്കാര്യം ബിസിസിഐ ഇതുവരെ അറിയിച്ചിട്ടുമില്ല. അതോടൊപ്പം ഏറ്റവും അവസാനമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഐയ്യ‌ർക്ക് വരാൻ പോകുന്ന ഐപിഎൽ ടൂർണമെന്റ് പൂ‌ർണമായും നഷ്ടമാകുമെന്നാണ്.


ALSO READ : India vs England : Jofra Archer ക്ക് പരിക്ക്, ഇന്ത്യക്കെതിരെയുള്ള ഏകദിനത്തിൽ കളിക്കില്ല, IPL ല്ലും നഷ്ടമാകും


നിലവിൽ ശ്രയസ് ഐയ്യരെ വിധേയമാക്കിയ പരിശോധനയ്ക്ക് ശേഷം ഒന്നര മാസത്തോളമാണ് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ഐയ്യ‍ർക്ക് ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ താരത്തിന്റെ ടീമിനൊപ്പം ചേരാൻ സാധിക്കുമെന്നാണ് ഡൽഹി ക്യാപിറ്റൽസ് വൃത്തങ്ങൾ നൽകുന്ന സൂചന.


പക്ഷെ പരിക്ക് പൂർണമായും ഭേദമായി ഫിറ്റ്നസ് തിരിച്ചെടുത്തതിന് ശേഷം ടീമിലേക്ക് തിരികെ എത്തുകയെന്നത് അൽപം അവിശ്വസിനീയമാകും. ആയതിനാൽ ശ്രയസിന് വരാൻ പോകുന്ന ഐപിഎൽ പൂർണമായും നഷ്ടമാകുമെന്നാണ് കണക്ക് കൂട്ടി നോക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.


ALSO READ : India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ


അതേസമയം ശ്രയസ് ഐയ്യരുടെ അഭാവത്തിൽ താൽക്കാലിക ക്യാപ്റ്റനായി റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹി ക്യാപിറ്റൽസിന് തലവേദനയായി സാം ബില്ലിങ്സിന്റെ പരിക്കും കൂടി വന്ന് ചേർന്നിട്ടുണ്ട്.


ശ്രയസ് ഐയ്യരുടെ പരിക്കിനെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകനും ഓപ്പണറുമായ രോഹിത് ശ‌ർമയ്ക്കും പരിക്കേറ്റിരുന്നു, എന്നാൽ രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലത്തതിനാൽ താരത്തെ ബാക്കിയുള്ള മത്സരത്തിൽ നിന്ന് ഒഴുവാക്കിട്ടില്ല.


ഇം​ഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ജോണി ബെയ്ർസ്റ്റോയുടെ ബൗണ്ടറി പോകേണ്ട ഷോട്ട് തടയുന്നതിനിടെയാണ് എയ്യർക്ക് പരിക്കേൽക്കുന്നത്. ഉടൻ തന്നെ താരത്തെ മൈതാനത്തിന് പുറത്തെത്തിച്ച് ബാക്കി സുരക്ഷ പരിശോധ ക്രമീകരണങ്ങൾ നടത്തി. 


ALSO READ : IND vs ENG ODI : പടിക്കൽ കലം ഉടച്ച് ശിഖർ ധവാൻ, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ സെഞ്ചുറി ഇനിയും അകലെ തന്നെ


മത്സരത്തൽ ഇന്ത്യ ഇം​ഗ്ലണ്ടിനെ 66 റൺസിന് തോൽപ്പിക്കുകയായിരുന്നു. 98 റൺസെടുത്ത് ശിഖർ ധവാന്റെയും അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റെടുത്ത പ്രസിദ് കൃഷ്ണയുടെയും പ്രകടനമായിരുന്നു ഇന്ത്യക്ക് വിജയം ഒരുക്കിയത്. അരങ്ങേറ്റ മത്സരത്തിൽ കൃണാൽ പാണ്ഡ്യ അർധ സെഞ്ചുറി നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക