സിഡ്നി: ഓസ്ട്രേലിയക്കെതിരയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം നവദീപ് സെയ്നിക്ക് അരങ്ങേറ്റം. ഓപ്പണർ മയാങ്ക് അഗർവാളിന് പകരം രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യും. പരിക്കേറ്റ പരമ്പരയിൽ നിന്ന് പിന്മാറിയ ഉമേഷ് യാദവിന് പകരമാണ് സെയ്നിയെ ടീമിൽ ഉൾപ്പെടുത്തിയത്. ടീമിൻ്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ നാളെ സിഡ്നിയിൽ ആതിഥേയരായ ഓസീസിനെ നേരിടുന്നത്. രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന് അഗ‌ർവാളിനെ പുറത്തിരുത്തി പകരം രോഹിത് ശ‌ർമ്മയ്ക്കാണ് (Rohit Sharma) ഓപ്പണിങ് ചുമതല നൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പുതുമുഖ താരം ടി.നടരാജനെ നാളെത്തെ ടെസ്റ്റിൽ പരി​​ഗണിക്കാതെയാണ് പരിക്കേറ്റ ഉമേഷ് യാദവിനെ പകരം സെയ്നിക്ക് അരങ്ങേറ്റം കുറിക്കാൻ അവസരം നൽകിയിരിക്കുന്നത്. 


ALSO READ: ഹോട്ടലിന്റെ പുറത്തിറങ്ങരുത്! സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത നിയന്ത്രണം


ഐപിഎല്ലിനിടെ (IPL) പരിക്കേറ്റ രോഹിത്, പരിക്ക് ഭേദമായും ഫിറ്റനസ് തെളിയിച്ച താരം രണ്ടാം ടെസ്റ്റിന് ശേഷമാണ് ടീമിനൊപ്പം ചേർന്നത്. അദ്യം രണ്ട് മത്സരങ്ങളിലെ മോശം പ്രകടനം തുടർന്ന അ​ഗർവാളിന് പകരമാണ് രോഹിത്തിനെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റെ തീരുമാനമെടുത്തത്. കഴിഞ്ഞ നാല് ഇന്നിങ്സുകളിലായി മയാങ്ക് നേടിയ ഉയ‍ർന്ന് സ്കോർ 17 റൺസാണ്. അതിൽ മൂന്ന് പ്രാവിശ്യവും താരം പുറത്തായത് പത്ത് റൺസിൽ താഴെ മാത്രം നേടിയുമാണ്. ഓസ്ട്രേലിയയിൽ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് അനിവാര്യമായതിനാലാണ് മയാങ്കിനെ ഒഴിവാക്കി പരിചയ സമ്പത്തുള്ള രോഹിത്ത് ഓപ്പണിങ്ങിൽ നിയോ​ഗിക്കുന്നത്. 


യുവതാരം നവദീപ് സെയ്നിയുടെ ടെസ്റ്റ് ടീമിലെ അരങ്ങേറ്റമാണ് മൂന്നാം ടെസ്റ്റിലെ ഇന്ത്യൻ ടീമിലെ മറ്റൊരു മാറ്റം. പരിക്കേറ്റ  ഉമേഷ് യാദവിന് പകരമാണ് സെയ്നിയെ ടീമിൽ ഉൾപ്പെടുത്തിയത്. ഉമേഷിന് പരിക്കേറ്റിനെ തുടർന്ന് തമിഴ്നാട് താരം നടരാജനെ ടീമിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ആദ്യം ക്രിക്കറ്റ് വിദ​ഗ്ധർ കരുതിയിരുന്നത്. എന്നാൽ നടരാജനെക്കാൾ ഇന്ത്യൻ ടീമിൽ പരിചയ സമ്പന്നതയുള്ളതിനാലാണ് ടീം മാനേജ്മെൻ്റ് സെയ്നിക്ക് അവസരം നൽകിയത്. ഉമേഷ് യാദവിനെ കൂടാതെ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾക്കും ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷാമിയും (Mohammed Shami) മൂന്നാം ടെസ്റ്റിൻ്റെ പരിശീലനത്തിനിടെ കെ.എൽ രാഹുലമാണ് പരിക്കിനെ തുടർന്ന് ടീം വിട്ടത്.


ALSO READ: ഗാം​ഗുലി ഇന്ന് Discharge ആകില്ല


രോഹിത് ശർമ്മയ്ക്കൊപ്പം രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ​ഗില്ലാണ് ഓപ്പണിങ്ങിൽ ഇറങ്ങുക. ചേത്വേശർ പൂജാരയും നായകൻ അജിങ്ക്യ രഹാനെയും (Ajinkya Rahane) ഹനുമാൻ വിഹാരിയും മധ്യനിരയിൽ ഇറങ്ങും. റിഷഭ് പന്തിനെ തന്നെയാണ് വിക്കറ്റ് കീപ്പറായി നിയമച്ചിരിക്കുന്നത്. രവിചന്ദ്രൻ അശ്വനും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും സ്പിൻ മേഖല കൈകാര്യം ചെയ്യും. ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജുമാണ് മറ്റ് രണ്ട് പേസർമാർ. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ മത്സരങ്ങൾ വീതം ജയിച്ചുണ്ട്.


ALSO READ: പരിക്ക്: പരമ്പരയിൽ നിന്ന് KL Rahul പുറത്ത്


ഇന്ത്യൻ ടീം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.