ഗാം​ഗുലി ഇന്ന് Discharge ആകില്ല

 ​ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ​ഗാം​ഗുലി ആശുപത്രി അധികൃതരോട് അവശ്യപ്പെട്ടു. കൂടുതൽ വിദ​ഗ്ധ പരിശോധനകൾക്കായി താരം സമ്മതിച്ചെന്നു

Written by - Zee Hindustan Malayalam Desk | Last Updated : Jan 6, 2021, 12:54 PM IST
  • ​ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ​ഗാം​ഗുലി ആശുപത്രി അധികൃതരോട് അവശ്യപ്പെട്ടു
  • കൂടുതൽ വിദ​ഗ്ധ പരിശോധനകൾക്കായി താരം സമ്മതിച്ചെന്നു
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗാം​ഗുലിയെ ഫോണിൽ വിളിച്ചു താരത്തിൻ്റെ ആരോ​ഗ്യ സ്ഥിതി കുറിച്ച് അന്വേഷിച്ചു
ഗാം​ഗുലി ഇന്ന് Discharge ആകില്ല

കൊൽക്കത്ത: BCCI അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ​ഗാം​ഗുലി ഇന്ന് ആശുപത്രി വിടില്ല. കഴിഞ്ഞ ദിവസം ​ഗാം​ഗുലി ഇന്ന് ബുധനാഴ്ച ആശുപത്രി വിടുമെന്നായിരുന്നു കൊൽക്കത്ത വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ​ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ​ഗാം​ഗുലി ആശുപത്രി അധികൃതരോട് അവശ്യപ്പെട്ടതിനെ തുടർന്നാണ് താരം ഇന്ന് ഡിസ്ചാർജ് ആകാത്തതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

​ഹൃദയാഘാതത്തെ (Heart Attack) തുട‌ന്ന് ഗാം​ഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും നിലവിൽ ​താരത്തിൻ്റെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും താരം ഇന്ന് ബുധനാഴ്ച ആശുപത്രി വിടുമെന്നായിരുന്നു കഴിഞ്ഞ ദിവസം വുഡ്ലാൻഡ്സ് ആശുപത്രി സിഇഒ ഡോ. റുപാലി ബസു അറിയിച്ചത്. കൂടുതൽ വിദ​ഗ്ധ പരിശോധനകൾക്കായി താരം സമ്മതിച്ചെന്നും അടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് റുപാലി പറഞ്ഞു.

ALSO READ: പരിക്ക്: പരമ്പരയിൽ നിന്ന് KL Rahul പുറത്ത്

ജനുവരി രണ്ടിന് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദനയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ​ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച് വിവിധ പരിശോധനയ്ക്ക് ശേഷം ​ഗാംഗുലിയെ (Sourav Ganguly) ആൻജിയോപ്ലാസ്റ്റിക്കി വിധേയനാക്കുകയും ചെയ്തു. തടുർന്നുള്ള നിരീക്ഷണത്തിൽ മുൻ ഇന്ത്യൻ നായകൻ്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി ഉണ്ടാകുകയായുിരുന്നു. അതോടൊപ്പം താരത്തൻ്റെ കോവിഡ് പരിശോധനയും ന​ഗറ്റീവുമായിരുന്നു.

ALSO READ: ​ഗാം​ഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

​കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ​ഗാം​ഗുലിയെ ഫോണിൽ വിളിച്ചു താരത്തിൻ്റെ ആരോ​ഗ്യ സ്ഥിതി കുറിച്ച് അന്വേഷിച്ചിരുന്നു. വേഗത്തിൽ അസുഖം ഭേദമാകാൻ ആശംസിക്കുകയും ചെയ്തു പ്രധാനമന്ത്രി. കൂടാതെ കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാ​ഗ് ഠാക്കൂർ ​ഗാ​ഗുലിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ നേരിട്ടെത്തി ​ഗാം​ഗുലിയെ സന്ദർശിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News