2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരങ്ങള്‍ കാണാന്‍ 4000ലധികം ആരാധകരെത്തുമെന്നാണ് കരുതുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.


ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 


ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ 5നു സൗത്താ൦ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം 3 മണിക്കാണ് നടക്കുക. 


ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം. ജൂലൈ 14നു ലോഡ്സിലാണ് ഫൈനല്‍.