ന്യൂ ഡൽഹി: WhatsApp തങ്ങളുടെ വ്യവസ്ഥകളും പ്രൈവസി പോളിസികളിലും മാറ്റങ്ങൾ വരുത്തി ഉപഭോക്താവിൻ്റെ സ്വകാര്യതിയിൽ പ്രവേശിക്കുന്ന നയം സ്വീകരിക്കാൻ തുടങ്ങിയപ്പോൾ തന്നെ മറ്റൊരു ആപ്പിനായി തിരയുകയായിരുന്നു പലരും. ടെലി​ഗ്രാമും ഹൈക്കും തുടിയങ്ങിയ മെസേജിങ് ആപ്പുകളിലേക്ക് പോകാൻ പല ഉപഭോക്താക്കളും തീരുമാനിച്ചപ്പോഴാണ് ലോകത്തിലെ ഏറ്റവും കോടീശ്വരന്റെ ട്വീറ്റ്. ടെസ്ലായുടെ ചീഫ് എക്സിക്യൂട്ടീവായ ഇലോൺ മസ്ക്കിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റാണ് ഇപ്പോൾ ഫേസ്ബുക്കിൻ്റെ കീഴിലുള്ള വാട്സ്ആപ്പിന് ഭീഷിണിയായിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

സി​ഗ്നൽ ഉപയോ​ഗിക്കു എന്ന രണ്ട് വാക്ക് മാത്രമാണ് മസ്ക് (Elon Musk) വ്യാഴാഴ്ച തൻ്റെ ട്വിറ്ററിൽ പങ്കുവെച്ചത്. ആമേരിക്കൻ ടെക്ക് കമ്പിനിയുടെ സെർവറിന് ലോഡ് ചെയ്യാൻ സാധിക്കുന്നതിനെക്കാളും വലിയോ തോതിൽ ഉപഭോക്താക്കളാണ് കൂട്ടത്തോടെ മസ്കിന്റെ ട്വീറ്റിന് ശേഷം സി​ഗ്നലിൽ എത്തിയത്. ഉപഭോക്താക്കളുടെ കൂട്ടത്തോടെയുള്ള പാലയാനം സിഗ്നലിൻ്റെ സെർവറിൽ അൽപം പണി മുടക്കിയെങ്കിലും ആപ്ലിക്കേഷൻ തുടങ്ങിയതിന് ശേഷമുള്ള കമ്പിനിയുടെ ഏറ്റവും വലിയ നേട്ടമാണിത്. 



ALSO READ: WhatsApp ന്റെ ഈ വ്യവസ്ഥകൾ ആം​ഗീകരിച്ചോ, ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകും


വാട്സ്ആപ്പിന് (WhatsApp) ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 40 കോടിയോളം പേരാണ് ഇന്ത്യയിൽ വാട്സ്ആപ്പിന് ഉയോ​ഗിക്കുന്നത്. എന്നാൽ ഫെബ്രുവരി എട്ട് മുതൽ നടത്താൻ പോകുന്ന വാട്സ്ആപ്പിന്റെ പുതിയ വ്യവസ്ഥകളും സ്വകാര്യ നയങ്ങളിലും ഉപഭോക്താക്കളിൽ വളരെ അധികം സംശയങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. 


വാട്സ്ആപ്പിന്റെ പുതിയ നയവും എലോൺ മസ്ക്കിന്റെ ട്വീറ്റും (Twitter) ഇന്ത്യയിൽ തങ്ങൾക്ക് വലിയ രീതിയിൽ വളർച്ച ഉണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം സി​ഗ്നലിന്റെ കമ്മ്യൂണിക്കേഷന്റെ തലവൻ പറഞ്ഞു. ബുധാനാഴ്ച മാത്രം സി​ഗ്നിലിന് 38% വളർച്ചയാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഡിസംബർ അവസാന നാളുകളിൽ  1600 ഇൻസ്റ്റോളുകൾ മാത്രമായിരുന്നപ്പോൾ ബുധാനഴ്ചയോടെ 2200 ഇൻസ്റ്റോളുകളാണ് പുതിയതായി സി​ഗ്നിലിന് ലഭിച്ചത്.



ALSO READ: New Year ആഘോഷം വാട്സ്ആപ്പിലാക്കി ലോകം; പുതുവർഷ രാവിൽ 140 കോടി വീഡിയോ കോളുകൾ


അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി​ഗ്നൽ മെസഞ്ചർ എൽഎൽസിയുടെയാണ് സി​ഗ്നൽ എന്ന ആപ്ലിക്കേഷൻൽ. സി​ഗ്നലിന്റെ സഹഉടമയായിരുന്ന മോക്സി മർലിൻസ്പൈക്കും വാട്സ്ആപ്പിന്റെ സഹ സ്ഥാപകരിൽ ഒരാളുമായ ബ്രയാൻ അക്ടണും ചേർന്നാണ് ആപ്ലിക്കേഷൻ 2014ൽ പുറത്തിറക്കുന്നത്. എൻഡു ടു എൻഡ് മെസേജിങ്  ആപ്ലിക്കേഷനായ സി​ഗ്നൽ വാട്സ്ആപ്പും ടെലി​ഗ്രാമും (Telegram) പോലെ സന്ദശങ്ങൾ കൈമാറാനും ചിത്രങ്ങളും വീഡിയോകളും ഫയലുകളും തുടങ്ങിയവ പങ്കുവെക്കാനുമുള്ള എല്ലാം സൗകര്യങ്ങളും സി​ഗ്നിൽ ഉണ്ട്. 


ALSO READ: മികച്ച 5 ഫിറ്റനസ് ബാൻഡുകൾ, വില 5000ത്തിൽ താഴെ


എഡ്വേർഡ് സ്നോഡൻ (Edward Snowden) വരെ ഈ ആപ്ലിക്കേഷനാണ് ഉപയോ​ഗിക്കുന്നത് എന്നതാണ് കമ്പിനി ഉറപ്പാക്കുന്ന സ്വാകാര്യത. അമേരിക്കയ്ക്ക് തന്നെ ഇതുവരെ കൊല്ലാൻ സാധിക്കാത്തത് സി​ഗ്നൽ ആപ്പിന്റെ പ്രവർത്തനാണെന്ന് സ്നോഡൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ ഓപ്പൺ സോഴ്സ് സോഫ്റ്റുവെയറും വാട്സ്ആപ്പുമായി താരതമ്യം ചെയ്യുമ്പോൾ സി​ഗ്നലിന് ഒരു മുതൽ കൂട്ടാണ്. ആപ്ലിക്കേഷനിൽ എന്തെങ്കിലും ഹിതമല്ലാത്ത പ്രവർത്തനങ്ങൾ സംഭവിക്കുന്നെങ്കിൽ സി​ഗ്നൽ കമ്പിനിക്ക് പുറത്തുള്ളവർക്ക് അറിയാനും സാധിക്കുമെന്നത് ഒരു സവിശേഷതയാണ്. ടെലി​ഗ്രാമിനു ഓപ്പൺ സോഴ്സ് സോഫ്റ്റുവെയർ സവിശേഷതയുള്ള ആപ്പാണ്. 


വാട്സ്ആപ്പ് ജനുവരി നാലിന് വന്ന അപ്ഡേറ്റിലെ വിവരങ്ങളിലാണ് തങ്ങളുടെ പുതിയ നയങ്ങളെ കുറിച്ച് അറിയിച്ചിരിക്കുന്നത്. സേവനനുസരണം വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സ്വീകരിക്കുകയാണെന്നാണ് അപ്ഡേറ്റിൽ നൽകിയിരിക്കുന്ന വിവരം. വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നവർ തങ്ങളുടെ മറ്റ് ഉപഭോക്താക്കളുമായി എങ്ങനെയാണ് പെരുമാറുന്നതെന്നും, വാട്സ്ആപ്പിലെ സെറ്റിങ്സും, ഉപയോ​ഗത്തിനായി എടുക്കുന്ന സമയം, മറ്റ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യമായി എല്ലാ വിവരങ്ങൾ (Privacy) നിരീക്ഷിക്കുമെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്. ഇവയെല്ലാം അം​ഗീകരിക്കാത്തവർക്ക് തങ്ങളുടെ സേവനം നിർത്തലാക്കുമെന്ന് വാട്സആപ്പ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.