അടുത്തിടെയാണ് ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി.ഇതില്‍ ആളുകളെ കൂടുതല്‍ ബാധിച്ചത് ഡേറ്റാ ഷെയറി൦ഗ് ആപ്പുകൾ ആയ എക്സെൻഡറിന്റെയും ഷെയർഇറ്റിന്‍റെയും നിരോധനമായിരുന്നു. വലിയ ഫയലുകൾ അനായാസമായി ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് കൈമാറ്റം ചെയ്യാൻ സഹായിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു ഇവ. 


ചൈനീസ് ബ്രാന്‍ഡുകള്‍ കിതയ്ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ സാംസങിന് നേട്ടം!


ഗൂഗിൾ ഫയൽസ് ഉൾപ്പെടെ ഉള്ള ബദൽ സംവിധാനങ്ങൾ നിലവിൽ ഉണ്ടായിരുന്നുവെങ്കിലും പൂർണ രൂപത്തിലുള്ള ഒരു ഇന്ത്യൻ നിർമ്മിത ഡേറ്റാ ഷെയറിങ് ആപ്ലിക്കേഷൻ എന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു സ്വപ്നമായിരുന്നു.


ആ സ്വപ്നമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്... ഐ സെൻറർ എന്ന ഡേറ്റ ഷെയറിംഗ് ആപ്ലിക്കേഷൻ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോർത്തുകയോ മറ്റൊരു രീതിയിൽ ഡേറ്റാ ഉപയോഗിക്കുകയോ ഇല്ല.  മലയാളിയായ റാം കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ബ്ലൂബേൺ ടെക്നോളജീസ് എന്ന സോഫ്റ്റ്‌വെയർ ഡെവലപ്പിംഗ് കമ്പനിയാണ് ഈ ആപ് വികസിപ്പിച്ചിരിക്കുന്നത്. 


'ആപ്പുകൾ വിലക്കിയിട്ടും ലൈറ്റ് പതിപ്പുകൾ സജീവം', ഡിജിറ്റൽ സ്ട്രൈക്ക് ശക്തമാക്കി ഐടി മന്ത്രാലയം


അപ്രൂവലിനയച്ച് ഏകദേശം പന്ത്രണ്ട് മണിക്കുറിനുള്ളിൽ ഐ സെൻററിന്  ഗൂഗിളിന്റെ അപ്പ്രൂവൽ ലഭിച്ചു. 2020 ജൂൺ ഒന്നിനാണ് ആപ്ലിക്കേഷൻ ആധികാരികമായി റിലീസ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പതിനായിരത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ഈ ആപ്പിനായി. 


ആദ്യ ദിവസം തന്നെ 4.3 സ്റ്റാർ റേറ്റിങും ലഭിച്ചു. 4.75MB മാത്രമാണ് ഇതിനുള്ളത്. light UI ഉപയോഗിച്ചിരിക്കുന്ന ഈ ആപ് ചെറിയ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ പോലും പ്രവര്‍ത്തിക്കും. പ്രധാനമായും 3 ഇനങ്ങൾ ആണ് ഇതിലുള്ളത്.


ടിക് ടോക്ക് നിരോധനം തുടക്കം മാത്രം;രാജ്യ സുരക്ഷ;ആപ്പുകള്‍ കര്‍ശന നിരീക്ഷണത്തില്‍!


> Data Transfer : ആധുനിക ടെക്നോളജി ആയ ക്യു ആർ കോഡ് സ്കാനിങ്ങും, കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാൻ സഹായിക്കുന്ന ഐപി അഡ്രസ് മുഖേനയുള്ള ഡേറ്റ് ഷെയറിങ് വരെ ഇതിൽ സപ്പോർട്ട് ചെയ്യുന്നു.


> Files Eplorer: നമ്മുടെ ഫോണിലെ വീഡിയോകളും ഫോട്ടോകളും പാട്ടുകളും മറ്റെല്ലാം തന്നെ കാണാനും ഫോണിലെ മറ്റു ആപ്ലിക്കേഷനുകളെ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനും അവിടെനിന്ന് തന്നെ മറ്റൊരു ഫോണിലേക്ക് വേഗത്തിൽ തന്നെ ഷെയർ ചെയ്യാനും സാധിക്കുന്നു എന്നത് ഈ ആപ്ലിക്കേഷന് നിലവിലുള്ള മറ്റു ഫയൽ മാനേജർ ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.


> Text Stream:  കണക്റ്റ് ആയിട്ടുള്ള ഡിവൈസിലേക്ക് ഇൻറർനെറ്റിന്റെയോ സിമ്മിന്റെയോ സഹായമില്ലാതെ മെസ്സേജുകൾ പങ്കു വയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു.