ചൈനീസ് ബ്രാന്‍ഡുകള്‍ കിതയ്ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ സാംസങിന് നേട്ടം!

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 

Last Updated : Jul 26, 2020, 01:17 PM IST
ചൈനീസ് ബ്രാന്‍ഡുകള്‍ കിതയ്ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ സാംസങിന് നേട്ടം!

മുംബൈ:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 
വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്,

ചൈനീസ് ബ്രാൻഡുകള്‍ക്കുണ്ടായ ക്ഷീണം ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങിന് നേട്ടമായി മാറുകയും ചെയ്തു.
ചൈനീസ് ബ്രാന്‍ഡുകള്‍ വിപണിയില്‍ സജീവമായിരുന്നപ്പോഴും സാംസങിന് തങ്ങളുടെ ഇടം ഇന്ത്യന്‍ വിപണിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.

ഈ വർഷത്തില്‍ മാര്‍ച്ച് പാദത്തില്‍  16 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥനത്തേക്ക് വീണ സാംസങ് ജൂൺ അവസാനമായപ്പോഴേക്കും 
26 ശതമാനം വിപണി വിഹിതം നേടി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു,വിപണി വിഹിതത്തില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയാണ്‌ ഉണ്ടായത്.

അതേസമയം പ്രീമിയം ഫോണുകളിൽ വൺപ്ലസ്സും, ആപ്പിളുമാണ് മുന്നിട്ട് നില്‍ക്കുന്നത്,
ചൈനീസ് ബ്രാൻഡ് ആയ വൺപ്ലസ് പ്രീമിയം ഫോൺ വിപണിയിൽ,30,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകളില്‍  മേൽക്കോയ്‌മ 
ഏപ്രിൽ-ജൂൺ മാസങ്ങളിലും  നിലനിർത്തിയിരിക്കുന്നു, 

അടുത്തിടെ വൺപ്ലസ് നോർഡ് എന്ന വിലക്കുറവുള്ള സ്മാർട്ട്ഫോണും വൺപ്ലസ് വില്പനക്കെത്തിച്ചിരുന്നു.
വൺപ്ലസ്സിന്റെ ഇന്ത്യ സ്മാർട്ഫോൺ വില്പനയിൽ നിർണായകമായ സ്വാധീനം ആവും നോർഡ് എന്നാണ് വിലയിരുത്തല്‍,
45,000 രൂപയ്ക്ക് മുകളിൽ വിലയുള്ള അൾട്രാ പ്രീമിയം 
സ്മാർട്ഫോൺ സെഗ്മെന്റിൽ ആപ്പിളിന്റെ ഐഫോൺ കുത്തക നിലനിര്‍ത്തുകയാണ്.

Also Read:ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് കാലിടറുന്നു!
അതെ സമയം എൻട്രി ലെവൽ ഫീച്ചർ ഫോൺ സെഗ്മെന്റിൽ 24 ശതമാനം വിപണി വിഹിതവുമായി ഐടെൽ ആണ് ഒന്നാമത്. 
ലാവ (23 ശതമാനം), സാംസങ് (22 ശതമാനം), നോക്കിയ (9 ശതമാനം), കാർബൺ (5 ശതമാനം) എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.
കൌണ്ടര്‍ പോയന്‍റ് റിസര്‍ച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.ഈ പഠനത്തില്‍ ശ്രദ്ധേയമമായ കാര്യം ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ 
വിപണിയില്‍ അഭിമുഖീകരിക്കുന്ന തിരിച്ചടിയാണ്,

കൊറോണ വൈറസ്‌ വ്യാപനവും ഇന്ത്യ-ചൈനാ സംഘര്‍ഷവും സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്,എന്ന് കണക്കുകളില്‍ നിന്ന് 
വ്യക്തമാണ്,ചൈനീസ് ബ്രാന്‍ഡുകള്‍ക്കുണ്ടായ തിരിച്ചടി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചൈനാ വിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനം ആണെന്ന വിലയിരുത്തല്‍ 
ചില കോണുകളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.

Trending News