ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ കൂടി വിലക്കാനൊരുങ്ങി ഐടി മന്ത്രാലയം. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ആപ്പുകളായ ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വിഎഫ് വൈ ലൈറ്റ് എന്നീ ആപ്പുകളാണ് ഇവ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇവ ഇതനോടകം നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 29നായിരുന്നു ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള അന്‍പത്തൊമ്പത് ആപ്പുകളെയാണ് വിലക്കിയത്.
Also Read: ആരോഗ്യ സേതു മോശക്കാരനല്ല;ആപ്പ് ജൂലായില്‍ ഡൌണ്‍ലോഡ് ചെയ്തത് 12.76 കോടിയിലധികം പേര്‍!
എന്നാൽ വിലക്കിയ ആപ്പുകള്‍ അവയുടെ ചെറുപതിപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവയും രാജ്യത്ത് വിലക്കിയത്. മുൻപ് ആപ്പുകളുടെ ലൈറ്റ് പതിപ്പ് ഉപയ്യോഗിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല.
ഇന്ത്യയുടെ നീക്കത്തോടനുബന്ധിച്ച് മറ്റ് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അറിയിച്ചിരുന്നു. എന്തായാലും ലൈറ്റ് പതിപ്പുകൾ കൂടി നിരോധിച്ചതോടെ പൂർണ്ണമായും ആപ്പുകൾ ഇന്ത്യയിൽ ബാൻ ആയിക്കഴിഞ്ഞു.