ഈ 5 Govt. App എപ്പോഴും ഫോണിൽ സൂക്ഷിക്കുക, ഉപകാരപ്പെടും
ഈ ദിവസങ്ങളിൽ സർക്കാർ ആപ്പുകളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. മിക്ക സർക്കാർ ജോലികളും ഇപ്പോൾ അപ്ലിക്കേഷനുകൾ വഴിയാണ് കൈകാര്യം ചെയ്യുന്നത്. അറിയാം വളരെ പ്രധാനപ്പെട്ട സർക്കാർ അപ്ലിക്കേഷനുകളെക്കുറിച്ച്..
ന്യൂഡൽഹി: ഏതെങ്കിലും സർക്കാർ വകുപ്പിൽ നിങ്ങൾക്ക് എന്തെങ്കിലും പണി വന്നാൽ വളരെ ബുദ്ധിമുട്ടാണ് അല്ലെ. നീണ്ട നിരയും, മന്ദഗതിയിലുള്ള നടപടിയും എല്ലായ്പ്പോഴും സർക്കാർ വകുപ്പുകളിൽ ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ഇന്ന് നിങ്ങളുടെ ജീവിതം സുഗമമാക്കുന്ന ചില പ്രധാന അപ്ലിക്കേഷനുകളെക്കുറിച്ച് നമുക്കറിയാം.
ആരോഗ്യ സേതു (Arogya Setu)
കൊറോണ വൈറസ് അണുബാധ പടരുന്ന ഈ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. യാത്ര മുതൽ ഏതെങ്കിലും സർക്കാർ പരിസരത്ത് പ്രവേശിക്കുമ്പോൾ വരെ Arogya Setu കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുപുറമെ, അടുത്തിടെ കേന്ദ്രസർക്കാർ കൊറോണ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഈ അപ്ലിക്കേഷനിലൂടെ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വാക്സിനേഷനായി ഒരു അപ്പോയിന്റ്മെന്റ് നിങ്ങൾക്ക് എളുപ്പത്തിൽ നേടാം.
Also Read: WhatsApp LPG Cylinder Booking: ഇനി WhatsApp വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം!
MyGov App
നിങ്ങളുടെ മൊബൈലിൽ MyGov App ഉണ്ടാകുന്നതും നല്ലതാണ്. സർക്കാർ വകുപ്പുകളുടെ വിവരങ്ങൾ ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്. കൂടാതെ ഏതെങ്കിലും സർക്കാർ ജോലികൾക്ക് ആവശ്യമായ വിവരങ്ങളും ഇവിടെ ലഭ്യമാണ്.
Umang App
ഉമാംഗ് അപ്ലിക്കേഷൻ അഥവാ Unified Mobile Application For New-Age Governance നിങ്ങളുടെ മൊബൈലിൽ ഉള്ളത് വളരെ പ്രധാനമാണ്. ഈ അപ്ലിക്കേഷനിൽ ആരോഗ്യ സംരക്ഷണം, ധനകാര്യം, പാർപ്പിടം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഇതുകൂടാതെ നിങ്ങളുടെ പിഎഫുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവിടെ ലഭ്യമാണ്. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്.
Also Read: Good News: ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത.. New Recharge ൽ അടിപൊളി ഓഫർ
Digilocker App
വർദ്ധിച്ചുവരുന്ന ഡാറ്റ ചോർച്ചയ്ക്കും സ്വകാര്യത കേസുകൾക്കുമിടയിൽ കേന്ദ്ര സർക്കാർ ഒരു പ്രത്യേക Digilocker ആപ്ലിക്കേഷൻ സമാരംഭിച്ചു.ഈ പ്രത്യേക ലോക്കറിൽ നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ രേഖകളുടെയും ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയും.
mParivahan App
ഇതും വളരെ പ്രധാനപ്പെട്ട സർക്കാർ ആപ്ലിക്കേഷനാണ്. mParivahan App ന്റെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ കാറിന്റെയും ബൈക്കിന്റെയും വിശദാംശങ്ങൾ അറിയാൻ കഴിയും. കൂടാതെ ഈ അപ്ലിക്കേഷനിൽ നിങ്ങൾക്ക് നിങ്ങളുടെ കാറിന്റെയോ ബൈക്കിന്റെയോ ആവശ്യമായ രേഖകൾ സൂക്ഷിക്കാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.