നിങ്ങളുടെ ശമ്പളത്തിൽ നിന്നും പിഎഫ് (Provident Fund)കട്ട് ചെയ്യാറുണ്ടെങ്കിൽ ഈ വാർത്ത തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം. വീട്ടിൽ ഇരിന്നുകൊണ്ട് നിങ്ങൾക്ക് എങ്ങനെ വളരെ എളുപ്പത്തിൽ PF അക്കൗണ്ടിന്റെ ബാലൻസ് ചെക്ക് (Balance Check)ചെയ്യാമെന്ന് നോക്കാം. ഇത് വീട്ടിൽ ഇരുന്നുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് അറിയാൻ കഴിയും.
നിങ്ങളുടെ മൊബൈൽ നമ്പർ EPFO റെക്കോർഡുകളിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരു മിസ്ഡ് കോളിലൂടെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഇതിനായി നിങ്ങൾ 011-22901406 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ ചെയ്യണം. കോൾ കട്ട് ചെയ്ത് നിമിഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും അതിൽ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കും.
പി.എഫ് അക്കൗണ്ടിന്റെ ബാലൻസ് എസ്എംഎസ് വഴിയും അറിയാം. ഇതിനായി നിങ്ങൾ 7738299899 എന്ന മൊബൈൽ നമ്പറിലേക്ക് SMS ചെയ്യണം. നിങ്ങളുടെ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും അതിൽ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കും.
PF അക്കൗണ്ട് ഉടമകൾ https://passbook.epfindia.gov.in/MemberPassBook/Login ൽ ലോഗിൻ ചെയ്തുകൊണ്ടും അവരുടെ അക്കൗണ്ടിന്റെ സ്റ്റാറ്റസ് അറിയാൻ കഴിയും. ഇതിനായി ആദ്യം നിങ്ങൾ യുഎഎന്നും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം ശേഷം പാസ്‌ബുക്കിലേക്ക് പോയി ബാലൻസ് അറിയാൻ കഴിയും
പിഎഫ് അക്കൗണ്ടിന്റെ ബാലൻസ് കണ്ടെത്താൻ, നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ Umang App download ചെയ്യണം. ഈ അപ്ലിക്കേഷനിൽ നിരവധി സർക്കാർ സേവനങ്ങൾ ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് EPFO ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം നിങ്ങൾ 'Employee Centric Service' തിരഞ്ഞെടുക്കണം. യുഎഎൻ നമ്പർ നൽകിയതിന് ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ഒരു ഒടിപി വരും അതിലൂടെ നിങ്ങൾക്ക് View Passbook ൽ പോയി ബാലൻസ് പരിശോധിക്കാം.