Aarogya Setu app ഉപഭോക്താക്കൾ 15 കോടി കവിഞ്ഞു..!

ഈ ആപ്പിന്റെ സവിശേഷത എന്നുപറയുന്നത് ഇൻസ്റ്റാൾ ചെയ്ത വ്യക്തിയുടെ സഞ്ചാര പാത  പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ  എന്ന് അറിയാൻ കഴിയും എന്നുള്ളതാണ്.    

Last Updated : Aug 12, 2020, 08:18 AM IST
    • ഏപ്രിൽ 2 ന് അവതരിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ കോണ്ടാക്ട് ട്രേയ്സിംഗ് ആപ്ലിക്കേഷനായ Aarogya Setu app നാല് മാസങ്ങൾ കൊണ്ടാണ് 15 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്.
    • ഈ ആപ്പിന്റെ സവിശേഷത എന്നുപറയുന്നത് ഇൻസ്റ്റാൾ ചെയ്ത വ്യക്തിയുടെ സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന് അറിയാൻ കഴിയും എന്നുള്ളതാണ്.
Aarogya Setu app ഉപഭോക്താക്കൾ 15 കോടി കവിഞ്ഞു..!

ആരോഗ്യ സേതു (Aarogya Setu app) ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 15 കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്.  ഏപ്രിൽ 2 ന് അവതരിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ കോണ്ടാക്ട് ട്രേയ്സിംഗ് ആപ്ലിക്കേഷനായ  Aarogya Setu app നാല് മാസങ്ങൾ കൊണ്ടാണ് 15 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്.  

 

 

ഈ ആപ്പ് ലോഞ്ച് ചെയ്ത് 41 ദിവസത്തിനുള്ളിൽ ഒന്നും രണ്ടുമല്ല 10 കോടി ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയത്.  കൊറോണ പ്രതിരോധത്തിനായിട്ടാണ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുളള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഈ ആപ് ലോഞ്ച് ചെയ്തത്.  

Also read: സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി അമേരിക്കയിലേക്ക് 

കൊറോണ വൈറസ് ട്രേയ്സിംഗ്  ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് വിദഗ്ധർ തുടക്കത്തിൽ പ്രകടിപ്പിച്ച ആശങ്കകളെ കാറ്റിൽ പറത്തികൊണ്ടാണ് ആരോഗ്യ സേതു ആപ് മുന്നോട്ടു കുതിക്കുന്നത്.  രോഗബാധിതരെ പിന്തുടരാൻ ബ്ല്യൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ജിപിഎസ് അടിസ്ഥാനമായ ലൊക്കേഷൻ ട്രേയ്സിംഗ് ആണ് ആരോഗ്യ സേതു പ്രയോജനപ്പെടുത്തുന്നത്. 

11 ഭാഷകളിൽ പ്രവർത്തിക്കുന്ന ഈ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും  ലഭ്യമാണ്.  അമ്പത് ലക്ഷം പേർ ആണ് ഈ ആപ് ലോഞ്ച് ചെയ്ത് 3 ദിവസത്തിനുള്ളിൽ down load ചെയ്തത്.  സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെയ് മാസത്തിൽ തന്നെ  കേന്ദ്ര സർക്കാർ ഈ ആപ് down load ചെയ്യുന്നത് നിർബന്ധമാക്കിയിരുന്നു.  ഈ ആപ്പിലൂടെയായിരുന്നു സർക്കാർ ഉദ്യോഗസ്ഥർ കോറോണ ബാധിതരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ട്രാക്ക് ചെയ്തിരുന്നത്.  

Also read: ഈ നക്ഷത്രക്കാർ ആഡംബര ജീവിതം നയിക്കാൻ ഭാഗ്യമുള്ളവർ..! 

ഈ ആപ്പിന്റെ സവിശേഷത എന്നുപറയുന്നത് ഇൻസ്റ്റാൾ ചെയ്ത വ്യക്തിയുടെ സഞ്ചാര പാത  പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ  എന്ന് അറിയാൻ കഴിയും എന്നുള്ളതാണ്.  

Trending News