ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ജനങ്ങളെല്ലാം അദ്ദേഹത്തിന്‍റെ പ്രസംഗത്തിനായി ഉറ്റുനോക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് അദ്ദേഹം ജനങ്ങളുടെ ആശയങ്ങളെയും അഭിപ്രായങ്ങളും ക്ഷണിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭരണ കാലത്തെ അവസാന പ്രസംഗം ആയതുകൊണ്ടുതന്നെ ഒന്നുകൂടി കൊഴുപ്പിക്കാനാണ് അദ്ദേഹം ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന രാഷ്ട്ര നേതാവാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും 'Narendra Modi App' അല്ലെങ്കിൽ 'www.mygov.in' പങ്കുവയ്ക്കാമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞിട്ടുണ്ട്.
What are your thoughts and ideas for my 15th August speech?
Share them with me on a specially created forum on the Narendra Modi App.
You can also share them on MyGov. https://t.co/BJMCEeisne
I look forward to receiving your fruitful inputs in the coming days.
— Narendra Modi (@narendramodi) July 31, 2018
'ആഗസ്റ്റ് 15ലെ എന്‍റെ പ്രസംഗത്തിൽ എന്തെല്ലാം ആശയങ്ങൾ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ ആശയങ്ങളും ചിന്തകളുമെല്ലാം പ്രത്യേകമായി തയാറാക്കിയ മോദി ആപ്പ് വഴിയോ 'മൈ ഗവണ്മെന്റ് ആപ്പ്' വഴിയോ അയക്കാം, നല്ലൊരു നാളെയ്ക്കായി നിങ്ങളുടെ വിലയേറിയ ചിന്തകളെ കാര്യമായി പരിഗണിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ഈ സന്ദേശത്തിനു ശേഷം നിരവധി ആശയങ്ങളാണ് ട്വിറ്ററിൽ നിറഞ്ഞത്. അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ചുവപ്പ് കോട്ടയിൽ ആഗസ്റ്റ് 15ന് നടക്കാൻ പോകുന്നത്.
അതിനുവേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് mygov.in ആപ്പില്‍ ക്ലിക്ക് ചെയ്യുക അവിടെ കമെന്റ് ബോക്സ് ഉണ്ടായിരിക്കും അതില്‍ നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
ഇത് പ്രധാനമന്ത്രി ആദ്യമായിട്ടൊന്നുമല്ല ജനങ്ങളുടെ അഭിപ്രായം ചോദിക്കുന്നത്. എല്ലാ മാസവുമുള്ള 'മന്‍ കി ബാത്തിലും' അദ്ദേഹം ജനങ്ങളുടെ അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്.
ആഗസ്റ്റ് 15ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇതുവരെയുള്ള അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തങ്ങളുടെയും റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ഈ റിപ്പോര്‍ട്ട് മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യും.