Amazon Apple Days Sale: iPhone 12 mini യും , iPhone 11 Pro യും വൻ വിലക്കിഴിവിൽ
വാലെന്റൈൻസ് ഡേയിൽ ഐഫോൺ 12 മിനിയ്ക്ക് HDFC കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ ആമസോൺ 14,410 രൂപ വിലക്കിഴിവ് നൽകുന്നുണ്ട്. ഫെബ്രുവരി 17 വരെയാണ് സെയിൽ ഉള്ളത്.
ആമസോൺ ആപ്പിൾ ഡേയ്സ് സെയിൽ ആരംഭിച്ച് കഴിഞ്ഞു. വൻ വിലകുറവിലാണ് ഐഫോണുകൾ (Iphone) ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്. ഫെബ്രുവരി 17 വരെ സെയിൽ ഉണ്ടായിരിക്കുന്നതാണ്. ആമസോൺ (Amazon)ആപ്പിളിന്റെ വിവിധ റേഞ്ചിലുള്ള ഉത്പന്നങ്ങൾക്ക് ആമസോൺ വിലക്കിഴിവ് നൽകുന്നുണ്ട്. അതെ സമയം ഫ്ലിപ്ക്കാർട്ടിന്റെ ആപ്പിൾ ഡേയ്സ് സെയിൽ ഇന്ന് അവസാനിക്കും.
ആമസോണിന്റെ (Amazon) ആപ്പിൾ ഡേയ്‌സ് സെയിലിൽ ഐഫോൺ 12 മിനി, ഐഫോൺ 11 പ്രോ സീരീസ്, ഐഫോൺ 7, ഐപാഡ് മിനി, എയർപോഡുകൾ എന്നിവയ്ക്കൊക്കെ വൻ വിലക്കുറവാണ് ഉള്ളത്. വാലെന്റൈൻസ് ഡേയിൽ (Valentine's Day) ഐഫോൺ 12 മിനിയ്ക്ക് HDFC കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ ആമസോൺ 14,410 രൂപ വിലക്കിഴിവ് നൽകുന്നുണ്ട്. എന്നാൽ ഇത് ഫെബ്രുവരി 14ന് മാത്രമേ ലഭിക്കുകയുള്ളൂ.
ALSO READ: Infinix Smart 5 ഇന്ത്യയിലെത്തി; Realme, Xiaomi ഫോണുകൾക്ക് പുതിയ എതിരാളിയാകുമോ ഈ ബജറ്റ് ഫോൺ?
HDFC ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ (Smartphone) വാങ്ങുന്നവർക്ക് വിലയിൽ അധിക കിഴിവുകൾ, നോ കോസ്റ്റ് EMI എന്നിവയൊക്കെ ലഭിക്കും. ആപ്പിൾ ഡേയ്‌സ് സെയിലിൽ 5,410 രൂപ വിലക്കിഴിവോട് കൂടി ഐഫോൺ 12 മിനിയുടെ വില 64, 490 രൂപയാണ്. ഐഫോൺ 11 പ്രോ വിലക്കിഴിവോട് കൂടി 82,900 രൂപയ്ക്കാണ് ലഭിക്കുക. എന്നാൽ HDFC കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ ഫെബ്രുവരി 14ന് 9000 രൂപയുടെ അധിക കിഴിവുകൾ ഉണ്ടെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.
ALSO READ: Valentine's Day Gifts: നിങ്ങളുടെ പങ്കാളിക്ക് നൽകാം 5000 രൂപക്കുള്ളിൽ ഏറ്റവും മികച്ച ഒരു ഗാഡ്ജറ്റ്
ആപ്പിൾ ഡേയ്‌സ് സാലെ നടക്കുമ്പോൾ ഐപാഡ് മിനി വാങ്ങുകയായെങ്കിൽ ഉപഭോക്താക്കൾക്ക് 6000 രൂപ ലഭിക്കനാകുമെന്നും. HDFC ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 3000 രൂപ അധിക വിൽക്കിഴിവ് ലഭിക്കുമെന്നും ആമസോൺ അറിയിച്ചു. എയർപോഡുകൾ (Airpod)2000 രൂപ വിൽക്കിഴിവോട് കൂടി 12,490 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ ലഭിക്കും.
അതെസമയം ഫ്ലിപ്ക്കാർട്ട് (Flipkart) നടത്തുന്ന ആപ്പിൾ ഡേയ് സെയിലിലും ഐഫോൺ 12 മിനി, ഐഫോൺ 11 പ്രോ സീരീസ്, ഐഫോൺ XR, ഐഫോൺ 11 എന്നീ ഫോണുകൾക്കും വമ്പൻ വിൽക്കിഴിവ് നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...