കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തിനുള്ള വാക്സിനുകൾ കണ്ടെത്തുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ. ഇവർക്കിടയിൽ ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്ന  ഒന്നാണ്  രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾ. ഇത്തരം രോഗികളിൽ നിന്നുമാണ് വൈറസ് കൂടുതലായും പടരുന്നത് എന്നാണ് പല പഠനങ്ങളും പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ, ചുമയുടെ ശബ്ദം കേട്ട് കൊറോണ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ആപ്പ് വികസിപ്പിക്കുകയാണ് മാസച്യുസിറ്റ്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. ലക്ഷണങ്ങളില്ലാത്ത COVID 19 രോഗികൾ കണ്ടെത്താൻ വളരെയധികം സാധിക്കുന്ന ഒരു അൽഗോരിതം വികസിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ  ശ്രമം. 


ALSO READ || മികച്ച ഫലപ്രാപ്തി: കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെയെത്തും...


ചുമ കേട്ടാൽ അതാരോഗ്യമുള്ള വ്യക്തിയുടെ  ചുമയാണോ എന്ന് കണ്ടെത്താൻ ഇതിലൂടെ സാധിക്കും. ഇതിനായി 70000 പേരുടെ ചുമ സാമ്പിളുകളാണ് ഗവേഷകർ ശേഖരിച്ചത്. ഇതിലൂടെ നടത്തിയ പരീക്ഷണം 98.5 ശതമാനം വിജയിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു.


ഇത് പൂർണമായി വിജയത്തിലെത്തിയാൽ എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയോടെ ഒരു ആപ്പ് ആക്കി മാറ്റാൻ സാധിക്കും. ഈ ആപ്പിലൂടെ ചുമച്ചാൽ രോഗ നിർണ്ണയം നടത്താനാകും. എന്നാൽ, ഇതൊലിക്കലും  രോഗ നിർണ്ണയ പരിശോധനയ്ക്ക് പകരമാകില്ല. കൂടുതൽ പേരിലേക്ക് വൈറസ് പടരുന്നതിന് ഇതേറെ സഹായിക്കും എന്ന് ചുരുക്ക൦.